കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്‍ലോക്ക് 4: സ്‌കൂളുകള്‍ തുറക്കില്ല, മെട്രോ സര്‍വീസ് ആരംഭിക്കും, സപ്തംബര്‍ ഒന്ന് മുതല്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സപ്തംബര്‍ ഒന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും. രാജ്യത്തെ മെട്രോ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം, സ്‌കൂളുകളും കോളജുകളും തുറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

മാര്‍ച്ചില്‍ നിര്‍ത്തിവച്ച സ്‌കൂളുകളും മറ്റും അഞ്ച് മാസം പിന്നിടുമ്പോഴും അടഞ്ഞ് കിടക്കുകയാണ്. കൊറോണ രോഗ വ്യാപനം കുറയാത്തതാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ തടസമായി നില്‍ക്കുന്നത്. ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ...

നാലാംഘട്ടത്തിലെ പ്രധാന ഇളവ്

നാലാംഘട്ടത്തിലെ പ്രധാന ഇളവ്

മൂന്ന് ഘട്ടങ്ങളായി കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ഇളവ് നല്‍കിയത് ആഗസ്റ്റ് ഒന്ന് മുതലാണ്. നാലാംഘട്ട ഇളവുകള്‍ സപ്തംബര്‍ ഒന്ന് മുതല്‍ നടപ്പാക്കും. നാലാംഘട്ടത്തിലെ പ്രധാന ഇളവ് മെട്രോ സര്‍വീസുകള്‍ ആരംഭിക്കും എന്നതാണ്.

സ്‌കൂളും തിയറ്ററുകളും

സ്‌കൂളും തിയറ്ററുകളും

മെട്രോ സര്‍വീസുകള്‍ ആരംഭിച്ചേക്കും. സ്‌കൂളുകളും കോളജുകളും തുറക്കാന്‍ സാധ്യതയില്ല. ആളുകള്‍ കൂട്ടമായി എത്തുന്ന എല്ലാ സ്ഥലത്തും നിയന്ത്രണം തുടരാനാണ് സാധ്യത. സിനിമാ ശാലകളും തുറക്കാനിടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ദില്ലി മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ദില്ലി മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ദില്ലിയില്‍ മെട്രോ സര്‍വീസ് പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. സപ്തംബര്‍ ഒന്ന് മുതല്‍ വീണ്ടും മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെ ആയിരിക്കും സര്‍വീസ് ആരംഭിക്കുക.

കേന്ദ്രത്തോട് അഭ്യര്‍ഥന

കേന്ദ്രത്തോട് അഭ്യര്‍ഥന

ദില്ലിയില്‍ കൊറോണ രോഗം കുറഞ്ഞിട്ടുണ്ടെന്ന് കെജ്രിവാള്‍ പറയുന്നു. കഴിഞ്ഞദിവസം അദ്ദേഹം വ്യാപാരികളുമായും ബിസിനസുകാരുമായും ഓണ്‍ലൈനില്‍ സംവദിച്ചു. മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു.

ബാറുകള്‍ തുറക്കില്ല, പക്ഷേ...

ബാറുകള്‍ തുറക്കില്ല, പക്ഷേ...

ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് വിവരം. അതേസമയം, മദ്യം കൗണ്ടര്‍ വഴി വില്‍ക്കാന്‍ അനുമതി ലഭിച്ചേക്കും. സ്‌കൂളുകളും കോളജുകളും അടുത്തൊന്നും തുറക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാകും.

ജൂലൈ 30ന് അനുവദിച്ചത്

ജൂലൈ 30ന് അനുവദിച്ചത്

ജൂലൈ 30നാണ് മൂന്നാംഘട്ട ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കര്‍ഫ്യൂ അവസാനിപ്പിച്ചതും യോഗ, ജിം കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുവദിച്ചതും അന്നാണ്. വലിയ ഒത്തുചേരലുകള്‍ക്ക് ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. പാര്‍ക്കുകളും സിനിമാ ശാലകളും ഇനിയും അടഞ്ഞുകിടന്നേക്കും.

കിം ജോങ് ഉന്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; സഹോദരിയുടെ നഗ്ന ചിത്രം തിരഞ്ഞ് സൈബര്‍ ലോകം, വനിതാ റൂളര്‍കിം ജോങ് ഉന്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; സഹോദരിയുടെ നഗ്ന ചിത്രം തിരഞ്ഞ് സൈബര്‍ ലോകം, വനിതാ റൂളര്‍

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍

English summary
Unlock4: Centre May Allow Metro Trains, Schools remain closed- Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X