• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യം വീണ്ടും തുറക്കുന്നു; കല്‍ക്കരി മേഖല വളര്‍ച്ചയ്ക്ക് വഴിയൊരുക്കും, ജാഗ്രത കൈവെടിയരുതെന്ന് മോദി

 • By Desk

ദില്ലി: കൊറോണ ഭീതി അകന്നിട്ടില്ലെങ്കിലും രാജ്യം വീണ്ടും തുറക്കുന്നത് സംബന്ധിച്ചും ജാഗ്രതയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കി ബാത്ത് പ്രസംഗം. മന്‍കി ബാത്ത് പ്രോഗ്രാമിന്റെ 66ാം എഡിഷനിലാണ് മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്തു വലിയ വെല്ലുവിളികളുണ്ടായാലും 2020 വര്‍ഷത്തെ കുറ്റപ്പെടുത്തരുതെന്ന് മോദി പറഞ്ഞു. 2020ന്റെ ആദ്യ പകുതി പോലെ ബാക്കിയുള്ള മാസങ്ങളും മോശമാകുമെന്ന് ആരും കരുതരുത്. അങ്ങനെ കരുതാന്‍ കാരണവുമില്ല. പ്രതിസന്ധികള്‍ വളര്‍ച്ചയാക്കുള്ള അവസരമാക്കുകയാണ് ഇന്ത്യ. രാജ്യത്തെ പൗരന്‍മാരെ അതിന് വേണ്ടി പര്യപ്തരാക്കുകയാണ്. പല വെല്ലുവിളികളും നേരിട്ടുതന്നെയാണ് ഇന്ത്യ വളര്‍ന്നത്. ഇന്ത്യയുടെ ചരിത്രം ഇതിന് തെളിവാണ്. വെല്ലുവിളികള്‍ക്ക് ശേഷം രാജ്യം കൂടുതല്‍ ശക്തമായി വളര്‍ന്നുവെന്നാണ് ഇന്നലെകള്‍ വ്യക്തമാക്കുന്നത്.

ഇപ്പോള്‍ രാജ്യം ഘട്ടങ്ങളായി തുറക്കുകയാണ്. എല്ലാവരും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. ശുചിത്വം കാത്തൂ സൂക്ഷിക്കണം. കൊറോണയെ പ്രതിരോധിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. കല്‍ക്കരി വ്യവസായം ഘട്ടങ്ങളായി സജീവമാകുകയാണ്. കല്‍ക്കരി വിപണി തുറക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ മികച്ച ചുവടുവയ്പ്പാണ് നടത്തിയത്. കൊറോണ പ്രതിരോധത്തിന് പ്രചോദനമാകുന്ന കഥകളാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. കൊറോണയെന്ന പകര്‍ച്ച വ്യാധി ജീവിതത്തിന്റെ മൂല്യം നമ്മളെ പഠിപ്പിച്ചു. ഇന്ത്യയുടെ പരമ്പരാഗത കായിക ഇനങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്. മറ്റു ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്ന് അല്‍പ്പം മാറി നില്‍ക്കണം. ഇന്‍ഡോര്‍ ഗെയിമുകള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

cmsvideo
  Rahul Gandhi Dont Want To Change The Track, | Oneindia Malayalam

  മഴവെള്ളം സംഭരണം അവശ്യമാണ്. രാജസ്ഥാനിലെ ഒരു സ്‌കൂള്‍ ഇതിന് വേണ്ടി ഒരുക്കിയ സൗകര്യം ഉത്തമ ഉദാഹരണമാണ്. 10000 ലിറ്റര്‍ ജലമാണ് അവര്‍ പാഴാക്കാതെ സംഭരിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ശാരീരിക പ്രതിരോധം ശക്തമാക്കാന്‍ യൂറോപ്പും നോര്‍ത്ത് അമേരിക്കയും ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്. മഴക്കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കണം. മണ്‍സൂണ്‍ ക്രമേണ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തും. ഈ വേളയില്‍ സുരക്ഷിതത്വം ഉറപ്പാക്കണം.

  കുട്ടികളോട് എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. പ്രായം കൂടിയവരെ നിങ്ങള്‍ അഭിമുഖം നടത്തുകയും അത് നിങ്ങളുടെ മൊബൈലിലോ മറ്റോ സൂക്ഷിക്കുകയും വേണം. അഭിമുഖ വീഡിയോ ഭാവി ഭാസുരമാക്കുവാന്‍ നിങ്ങളെ സഹായിക്കും. മുതിര്‍ന്നവരുടെ അനുഭവങ്ങള്‍ യുവസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നും മോദി പറഞ്ഞു.

  English summary
  Unlocking the coal sector will help spur growth: Narendra Modi says in Mann ki Baat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X