കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ അപകടക്കേസില്‍ ട്വിസ്റ്റ്: നമ്പര്‍ പ്ലേറ്റ് മറച്ച് ഫിനാന്‍സ് കമ്പനിയെ കബളിപ്പിക്കാനെന്ന്!

Google Oneindia Malayalam News

ലഖ്നൊ: ഉന്നാവോ കേസിലെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഇഎംഐ അടവില്‍ കുടിശ്ശിക ഉള്ളതുകൊണ്ടാണ് നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നതെന്നാണ് ലോറി ഉടമയുടെ അവകാശവാദം. കാണ്‍പൂര്‍ കേന്ദ്രമാക്കിയുള്ള ഒരു കമ്പനിയില്‍ നിന്നാണ് വാഹനം വാങ്ങിയിട്ടുള്ളതെന്നും ഉടമ അവകാശപ്പെടുന്നു.

മുത്തലാഖ് നിയമത്തിനെതിരെ സമസ്ത സുപ്രീംകോടതിയില്‍; ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകര്‍മുത്തലാഖ് നിയമത്തിനെതിരെ സമസ്ത സുപ്രീംകോടതിയില്‍; ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകര്‍

എന്നാല്‍ പണമടയ്ക്കാന്‍ വൈകിയതില്‍ ലോറി ഉടമയ്ക്ക് മേല്‍ ആരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്നാണ് ഫിനാന്‍സ് കമ്പനിയുടെ ഏജന്റുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവരെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അദ്ദേഹം കാറും ഫിനാന്‍സ് ചെയ്തിരുന്നതായും വാഹനത്തിന് ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും ഏജന്റ് ചൂണ്ടിക്കാണിക്കുന്നു. ഈ വെളിപ്പെടുത്തലോടെ നമ്പര്‍ പ്ലേറ്റ് മറച്ചത് സംബന്ധിച്ച ലോറി ഉടമയുടെ അവകാശ വാദങ്ങളും പൊളിയുന്ന നിലയിലാണുള്ളത്.

 അപകടത്തില്‍ ദുരൂഹത!!

അപകടത്തില്‍ ദുരൂഹത!!

ജൂലൈ 28 ഞായറാഴ്ചയാണ് ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കേസിലെ ദൃക്സാക്ഷി ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2017ല്‍ ജോലി അന്വേഷിച്ചുപോയ പെണ്‍കുട്ടിയെ ബിജെപി എംഎല്‍എമയായിരുന്ന കുല്‍ദീപ് സിംഗ് സെങ്കാര്‍ പീഡ‍ിപ്പിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായതോടെ കുല്‍ദീപ് സിംഗിനെതിരെയുള്ള പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ ബിജെപി ​എംഎല്‍എയെ പുറത്താക്കുകയും ചെയ്തുു.

 എംഎല്‍എയ്ക്ക് കൃത്യമായ വിവരങ്ങള്‍

എംഎല്‍എയ്ക്ക് കൃത്യമായ വിവരങ്ങള്‍

കാര്‍ അപകടം പെണ്‍കുട്ടിയെയും കുടുംബത്തെയും ഇല്ലാതാക്കുന്നതിനായി തയ്യാറാക്കിയതാണെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. അപകടത്തിന് ശേഷം ബന്ധു നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി സഞ്ചരിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് എംഎല്‍എക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കാറുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന സെങ്കാറിന് ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു.

അന്വേഷണവും നടപടിയും

അന്വേഷണവും നടപടിയും

ഉന്നാവോ അപകട കേസില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അപകടം നടന്ന സ്ഥലത്തെത്തി ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ അപകടം പുനരാവിഷ്കരിക്കും. അപകടത്തോടെ പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്ന് ഹോം ഗാര്‍ഡുകളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അപകടക്കേസില്‍ 14 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി സിബിഐയ്ക്ക് നല്‍കിയ നിര്‍ദേശം. ഇതിനിടെ പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന സെങ്കാറിന്റെ സന്ദര്‍ശകരെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഐ ഉദ്യോഗസ്ഥര്‍ തേടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുകള്‍ പുറപ്പെടുവിച്ച കോടതി പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും സിആര്‍പിഎഫ് സുരക്ഷ നല്‍കാനും നിര്‍ദേശിച്ചിരുന്നു.

ട്രക്ക് ഡ്രൈവറും ക്ലീനറും

ട്രക്ക് ഡ്രൈവറും ക്ലീനറും

ഉന്നാവോ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിനെ ഇടിച്ചിട്ട ലോറി ഡ്രൈവറെയും ക്ലീനറെയും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടയയ്ക്കും. ഇതിനുള്ള അനുമതി സിബിഐക്ക് കോടതിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ ആഷിഷ് കുമാര്‍ പാല്‍, ക്ലീനര്‍ മോഹന്‍ എന്നിവരെ ഇപ്പോള്‍ അപകടസ്ഥലത്തെത്തിച്ച് ചോദ്യം ചെയ്തുുവരികയാണ്. റായ്ബറേലിയിലെ ലാല്‍ഗഞ്ചിലെ ടോള്‍ പ്ലാസയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ലോറിയുടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയിലായിരുന്നില്ല. അപകടം നടന്ന സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ടോള്‍ പ്ലാസ സ്ഥിതിചെയ്യുന്നത്. ലോക്കല്‍ പോലീസിന് ലഭിച്ച ജൂലൈ 28ന് ദൃശ്യങ്ങളില്‍ പുലര്‍ച്ചെ 5.20നാണ് വാഹനം ഈ പ്രദേശത്ത് എത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അപകടം നടക്കുന്നത് ഉച്ചയ്ക്ക് 12.40നാണ്.

 ട്രക്ക് ഡ്രൈവറും ക്ലീനറും

ട്രക്ക് ഡ്രൈവറും ക്ലീനറും

ഉന്നാവോ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിനെ ഇടിച്ചിട്ട ലോറി ഡ്രൈവറെയും ക്ലീനറെയും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടയയ്ക്കും. ഇതിനുള്ള അനുമതി സിബിഐക്ക് കോടതിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ ആഷിഷ് കുമാര്‍ പാല്‍, ക്ലീനര്‍ മോഹന്‍ എന്നിവരെ ഇപ്പോള്‍ അപകടസ്ഥലത്തെത്തിച്ച് ചോദ്യം ചെയ്തുുവരികയാണ്. റായ്ബറേലിയിലെ ലാല്‍ഗഞ്ചിലെ ടോള്‍ പ്ലാസയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ലോറിയുടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയിലായിരുന്നില്ല. അപകടം നടന്ന സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ടോള്‍ പ്ലാസ സ്ഥിതിചെയ്യുന്നത്. ലോക്കല്‍ പോലീസിന് ലഭിച്ച ജൂലൈ 28ന് ദൃശ്യങ്ങളില്‍ പുലര്‍ച്ചെ 5.20നാണ് വാഹനം ഈ പ്രദേശത്ത് എത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അപകടം നടക്കുന്നത് ഉച്ചയ്ക്ക് 12.40നാണ്.

 നമ്പര്‍ പ്ലേറ്റ് ഗ്രീസ് ഉപയോഗിച്ച് മറച്ചു!!!

നമ്പര്‍ പ്ലേറ്റ് ഗ്രീസ് ഉപയോഗിച്ച് മറച്ചു!!!

ഇഎംഐ തിരിച്ചടവ് തെറ്റിയതിനാല്‍ ഫിനാന്‍സ് കമ്പനിയെ കബളിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു നമ്പര്‍ പ്ലേറ്റ് മറച്ചതെന്നാണ് ലോറി ഉടമ ദേവേന്ദ്ര സിംഗിന്റെ വാദം. എന്നാല്‍ അപകടത്തിന് തൊട്ടുമുമ്പ് ഡ്രൈവര്‍ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ചതാണോ എന്ന സംശയവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവം നടന്നതോടെ തന്നെ ഡ്രൈവറും ക്ലീനറും അറസ്റ്റിലായിരുന്നു. എന്നാല്‍ ഫിനാന്‍സ് കമ്പനിയുടെ ഏജന്റുമാര്‍ ഈ വാദം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

English summary
Unnao accident case: News twist in number plate blackened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X