കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ കേസ്: ഇത് രാജ്യത്തിന്റെ കറുത്ത ദിനം...നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയിരുന്ന് അഖിലേഷ്!!

Google Oneindia Malayalam News

ലഖ്‌നൗ: ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി അഖിലേഷ് യാദവ്. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ആഘാതം മാറും മുമ്പാണ് രാജ്യത്തെ വീണ്ടുമൊരു ദാരുണ സംഭവം ഞെട്ടിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന് കറുത്ത ദിനമാണ്. സമാജ് വാദി പാര്‍ട്ടി ഈ ദിവസത്തെ അങ്ങനെ തന്നെയാണ് കാണുകയെന്നും അഖിലേഷ് പറഞ്ഞു.

1

അതേസമയം അഖിലേഷിന്റെ നേതൃത്വത്തില്‍ യുപി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി. യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ നിയമവാഴ്ച്ച ഇല്ലാതായി മാറിയെന്നും അഖിലേഷ് ആരോപിച്ചു. ഉന്നാവോ പെണ്‍കുട്ടിയുടെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് പോലും അവരെ രക്ഷിക്കാനായില്ല. ഈ സര്‍ക്കാരിന് കീഴില്‍ നടക്കുന്ന ആദ്യ സംഭവമല്ല ഇത്. യോഗി സര്‍ക്കാര്‍ മാത്രമാണ് ഈ മരണത്തിന് ഉത്തരവാദി. കേസിലെ ആരോപണവിധേയന്‍ ബിജെപിയുമായി ബന്ധമുള്ളവരാണെന്നും അഖിലേഷ് ആരോപിച്ചു.

അതേസമയം ഉന്നാവോ പെണ്‍കുട്ടിക്ക് വേണ്ടി രണ്ട് മിനുട്ട് മൗനമാചരിക്കുകയും ചെയ്തു സമാജ് വാദി പാര്‍ട്ടി. പെണ്‍കുട്ടിയുടെ കുടുംബത്തെ താന്‍ ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്നും അഖിലേഷ് യാദവ് പഞ്ഞു. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി.

Recommended Video

cmsvideo
Unnao Girl's Father Wants Justice Like Hyderabad | Oneindia Malayalam

ഉന്നാവോ പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് രാവിലെ നടന്നു. പ്രതികള്‍ക്കെതിരെ നടപടി കര്‍ശനമാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്. നേരത്തെ ലഖ്‌നൗവില്‍ നിന്ന് ഇവരെ ദില്ലിയിലെ സഫ്തര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം സംഭവത്തില്‍ യുപി സര്‍ക്കാരിന്റെ വന്‍ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.

ബേഠി ബച്ചാവോയ്ക്ക് പകരം ഭാരത് ബച്ചാവോ... ബിജെപിയെ പൂട്ടാന്‍ പ്രിയങ്കയുടെ പടയൊരുക്കം!!ബേഠി ബച്ചാവോയ്ക്ക് പകരം ഭാരത് ബച്ചാവോ... ബിജെപിയെ പൂട്ടാന്‍ പ്രിയങ്കയുടെ പടയൊരുക്കം!!

English summary
unnao case akhilesh says a black day on rape victims death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X