കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ കേസ്; കുൽദീപ് സെൻഗാറിന്റെ വീട്ടിൽ റെയ്ഡ്, 17 ഇടങ്ങളിൽ, ട്രക്ക് ഉടമ മൊഴി നൽകി!

Google Oneindia Malayalam News

ലഖ്നൗ: ഉന്നാവോ ബലാത്സംഗ ഇരയുടെ കാരിൽ ട്രക്ക് ഇടിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിൽ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ വീട്ടിലടക്കം വിവധ ഇടങ്ങലിൽ സിബിഐ റെയ്ഡ്. കഴിഞ്ഞദിവസം കുല്‍ദീപ് സിങ് സേംഗാര്‍ കഴിയുന്ന സീതാപുര്‍ ജയിലിലും സിബിഐ പരിശോധന നടത്തിയിരുന്നു. കുല്‍ദീപിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ വിവരങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.

<strong>മദ്യത്തിന്റെ അംശം കുറയ്ക്കാൻ ശ്രീറാം മരുന്ന് കഴിച്ചു? പോലീസിന് ആശങ്ക, ആശുപത്രിയിൽ സുഖവാസം?</strong>മദ്യത്തിന്റെ അംശം കുറയ്ക്കാൻ ശ്രീറാം മരുന്ന് കഴിച്ചു? പോലീസിന് ആശങ്ക, ആശുപത്രിയിൽ സുഖവാസം?

ഇതിന് പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നത്. ലഖ്‌നൗ, ഉന്നാവോ, ബാണ്ഡ, ഫത്തേപ്പൂര്‍ ജില്ലകളിലെ 17 കേന്ദ്രങ്ങളിലാണ് സിബിഐ അന്വേഷണസംഘത്തിന്റെ റെയ്ഡ് നടക്കുന്നത്. ഉന്നാവ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെഅന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.

Kuldeep Sengar

വായ്പ മുടങ്ങിയതിനാല്‍ ഫിനാന്‍സ് കമ്പനി കൊണ്ടുപോകുമെന്ന് ഭയന്നാണ് നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് പുരട്ടിയതെന്നും ട്രക്ക് ഉടമ പറഞ്ഞു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് അപകടത്തിനുശേഷം ഡ്രൈവര്‍ തന്നോട് പറഞ്ഞത്. കുല്‍ദീപ് സെന്‍ഗാറിനെയോ പെണ്‍കുട്ടിയുടെ കുടുംബത്തേയോ പരിചയമില്ല. കേസുമായി ബന്ധപ്പെട്ട് സിബിഐയുമായി സഹകരിക്കുമെന്നും ഉടമ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കുൽദീപ് സെൻഗാറിനെയോ പെൺകുട്ടിയുടെ കുടുംബത്തെയോ പരിചയമില്ലെന്നാണ് ട്രക്കുടമ നൽകിയ മൊഴി. അന്വേഷണ സംഘത്തെ സിബിഐ വിപുലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലഖ്നൗവിലെത്തും.

English summary
Unnao case; CBI conducts searches at multiple locations in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X