കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ ചികില്‍സിച്ച ഡോക്ടര്‍ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: മുന്‍ ബിജെപി എംഎല്‍എയുടെ പീഡനത്തിന് ഇരയായ ഉന്നാവോയിലെ പെണ്‍കുട്ടിയുടെ പിതാവിനെ ചികില്‍സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പ്രശാന്ത് ഉപാധ്യായ ആണ് തിങ്കളാഴ്ച മരിച്ചത്. 2018ല്‍ ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

09

ജില്ലാ ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലായിരുന്നു അന്ന് പ്രശാന്ത് ഉപാധ്യായ. പ്രാഥമിക പരിശോധന നടത്തിയ ശേഷം പിതാവിനെ അദ്ദേഹം ഡിസ് ചാര്‍ജ് ചെയ്തു. പിന്നീട് പോലീസ് കസ്റ്റഡിയിലിരിക്കെ പിതാവ് മരിച്ചു. യുപി പോലീസിന്റെ ക്രൂരമര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന് അന്നുതന്നെ ആരോപണം ശക്തമായിരുന്നു.

ഉന്നാവോ പീഡനം ദേശീയതലത്തില്‍ ചര്‍ച്ചയാകുകയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുകയും ചെയ്തതോടെ അന്വേഷണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ പ്രശാന്ത് ഉപാധ്യായയെ സസ്‌പെന്റ് ചെയ്തു. പിന്നീട് സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഫത്തേപൂരിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ് മരിച്ച കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് തിങ്കളാഴ്ച ഡോക്ടറുടെ മരണം സംഭവിച്ചത്. മരണത്തിന് തൊട്ടുമുമ്പ് ശ്വാസ തടസം നേരിടുന്നുണ്ടെന്ന് ഉപാധ്യായ പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം വിസമ്മതിച്ചു. ബന്ധുക്കളുടെ നിര്‍ബന്ധം മൂലമാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.

ഉപാധ്യായക്ക് പ്രമേഹമുണ്ടായിരുന്നുവെന്നും മറ്റു അസുഖങ്ങളൊന്നുമില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ അവര്‍ സംശയം പ്രകടിപ്പിച്ചു. ഉന്നാവോ ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കേസില്‍ പ്രതി ചേര്‍ത്തതോടെ ഇയാളെ ബിജെപി പുറത്താക്കി. കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാര്‍ പെണ്‍കുട്ടിയുടെ പിതാവ് മരിച്ച കേസില്‍ പ്രതിയാണ്.

English summary
Unnao case: Doctor who treated victim's father dies before court hearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X