ഉന്നാവ് സംഭവം; മുന്‍ ബിജെപി എംഎല്‍എ സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി,ബുധനാഴ്ച ശിക്ഷ വിധിക്കും
Recommended Video
ദില്ലി: ഉന്നാവ് ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ സെന്‍ഗാര്‍ കുറ്റക്കാരനെന്ന് വിധിച്ച് ദില്ലി തീസ് ഹസാരി കോടതി. സെന്‍ഗാറിനൊപ്പം കേസില്‍ പ്രതികളായ മറ്റ് എട്ടുപേരും കുറ്റക്കാരാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. അതേസമയം ഒരു പ്രതിയെ കോടതി വെറുതെ വിട്ടു. കേസില്‍ ഡിസംബര്‍ 10 ന് കോടതി വിചാരണ പൂര്‍ത്തിയാക്കിയിരുന്നു.
2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ എംഎൽഎ ആയിരുന്ന കുൽദീപ് സെൻഗാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാൻ എത്തിയതായിരുന്നു പെൺകുട്ടി. സെൻഗാറിനറെ കൂട്ടാളിയായ ശശി സിംഗിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.

കേസിന്റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിപ്പിച്ചായിരുന്നു കൊലപാതക ശ്രമം. അപകടത്തില്‍ പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതോടെ സുപ്രീം കോടതി കേസില്‍ ഇടപെടുകയും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ചികിത്സ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
കേസിന്റെ വിചാരണ ദില്ലിയിലേക്ക് മാറ്റിയ കോടതി 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെടുകയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കുറ്റക്കാരനായ സെന്‍ഗാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിൽ പെൺകുട്ടിയും അമ്മയും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് കേസ് ശ്രദ്ധേയമായത്.
ആദ്യഘട്ടത്തില്‍ സെന്‍ഗാറിന് അനുകൂലമായ നിലപാട് സ്വീകരിച്ച ബിജെപി പിന്നീട് പ്രതിഷേധം ശക്തമായപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications