കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവ് സംഭവം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് രമ്യഹരിദാസ്; വിമര്‍ശനവുമായി സ്മൃതി ഇറാനി, ശരിയായ നിലപാടല്ല

Google Oneindia Malayalam News

ദില്ലി: ഉന്നാവ് സംഭവം ലോക്സഭയില്‍ ഉന്നയിച്ച് ആലത്തൂര്‍ എംപി രമ്യഹരിദാസ്. സഭയില്‍ പോക്സോ ഭേദഗതി ബില്ലിന്‍മേല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കേയാണ് രമ്യ ഹരിദാസ് വിഷയം ഉന്നയിച്ചത്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും നേരിട്ട ദുരന്തത്തെക്കുറിച്ചാണ് രമ്യ പറഞ്ഞത്. സഭവത്തില്‍ ബിജെപി എംഎല്‍എ ലൈംഗിക പീഡനക്കേസില്‍ പ്രതിയായി നില്‍ക്കുന്ന സമയത്തുതന്നെ, പോക്സോ നിയമഭേദഗതി സഭയില്‍ ചര്‍ച്ചയ്ക്കുവരുന്നത് വൈരുധ്യമാണെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.

<strong>കര്‍ണാടകയില്‍ തന്ത്രം മാറ്റി കോണ്‍ഗ്രസ്: ഇനി തനിച്ച് പോരാടും, പ്രാധാന്യം പ്രവര്‍ത്തകരുടെ ഇഷ്ടത്തിന്</strong>കര്‍ണാടകയില്‍ തന്ത്രം മാറ്റി കോണ്‍ഗ്രസ്: ഇനി തനിച്ച് പോരാടും, പ്രാധാന്യം പ്രവര്‍ത്തകരുടെ ഇഷ്ടത്തിന്

പെണ്‍കുട്ടിയേയും കുടുംബത്തേയും അവര്‍ക്ക് നിയമസഹായം ചെയ്യുന്നവരേയും ഉന്മൂലനം ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് പരമാവധി വേഗത്തില്‍ നീതിലഭ്യമാക്കണം. അവരെ നിത്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പറ്റിയ സാഹചര്യം എത്രയും വേഗം ഒരുക്കണമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. രമ്യയുടെ അഭിപ്രായത്തെ കയ്യടികളേടെയാണ് പ്രതിപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്.

dinalsmrithi

എന്നാല്‍ രമ്യഹരിദാസിന്‍റെ പരാമര്‍ശം മന്ത്രി സ്മൃതി ഇറാനിയേയും മറ്റ് ബിജെപി അംഗങ്ങളേയും ചൊടിപ്പിച്ചിച്ചു. കോണ്‍ഗ്രസ് അംഗം മലയാളത്തില്‍ പ്രസംഗിച്ചത് മനഃപൂര്‍വമാണെന്നും ബില്ലില്‍ രാഷ്ട്രീയം കലര്‍ത്തിയത് ശരിയായില്ലെന്നും ബിജെപി അംഗം കിരണ്‍ പറഞ്ഞു. കിരണിനെ പിന്തുണച്ച് മറ്റ് ബിജെപി അംഗങ്ങളും രംഗത്ത് വന്നു. ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി സ്മൃതി ഇറാനിയും പരമര്‍ശത്തെ എതിര്‍ത്തു.

<strong> നൗഷാദിനെ വെട്ടിയത് എസ്ഡിപിഐ 'കില്ലര്‍ ഗ്രൂപ്പ്': പോലീസിന് വന്‍ വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല</strong> നൗഷാദിനെ വെട്ടിയത് എസ്ഡിപിഐ 'കില്ലര്‍ ഗ്രൂപ്പ്': പോലീസിന് വന്‍ വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് അംഗം ബിജെപിയെ ചര്‍ച്ചയിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. ഹീനമായ കുറ്റകൃത്യം ചെയ്താല്‍ ബിജെപി നേതാക്കളെ എന്നല്ല ആരേയും ഈ ബില്ലില്‍ നിന്ന് ഒഴിവാക്കില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. രമ്യയുടെ പരാമര്‍ശത്ത് ചുറ്റുമിരിുന്ന അംഗങ്ങള്‍ മേശയിലടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഇത് ശരിയായ നിലപാടല്ലെന്നും മന്ത്രി വിമര്‍ശിച്ചു.

English summary
unnao case in lok sabha: Smriti Irani criticizes Ramya haridas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X