കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ബിജെപിയുടെ കണ്ണ് തുറന്നു... ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയെ പുറത്താക്കി; എന്ത് ന്യായം...

Google Oneindia Malayalam News

ലഖ്‌നൗ: ഉന്നാവോ ബലാത്സംഗ കേസില്‍ ഒടുവില്‍ ബിജെപിയുടെ കണ്ണ് തുറന്നു എന്ന് തന്നെ പറയാം. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ബംഗര്‍മാവ് എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ഉന്നാവോ പീഡനം: കേസുകള്‍ ദില്ലിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്, ഇരയുടെ കത്ത് സിബിഐക്ക്!ഉന്നാവോ പീഡനം: കേസുകള്‍ ദില്ലിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്, ഇരയുടെ കത്ത് സിബിഐക്ക്!

രണ്ട് വര്‍ഷം മുമ്പായിരുന്നു കുല്‍ദീപ് സേംഗറിനെതിരെ ബലാത്സംഗ പരാതി ഉയരുന്നത്. രാജ്യത്ത് വലിയ വിവാദം സൃഷ്ടിച്ച കേസില്‍ സേംഗര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എംഎല്‍എയ്‌ക്കെതിരെ ഒരു നടപടി പോലും ബിജെപി സ്വീകരിച്ചിരുന്നില്ല. സാക്ഷി മഹാരാജ് ഉള്‍പ്പെടെയുളളവര്‍ സേംഗറിന് പിന്തുണയുമായി എത്തുകയും ചെയ്തു.

സേംഗറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു എന്നൊക്കെയായിരുന്നു ഒരാഴ്ച മുമ്പ് ബിജെപി പറഞ്ഞിരുന്നത്. പക്ഷേ, ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു വിശദീകരണവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ ദുരൂഹ സാഹചര്യത്തില്‍ അപകടപ്പെട്ട സാഹചര്യത്തില്‍ ആണ് സേംഗറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

കുല്‍ദീപ് സിങ് സേംഗര്‍

കുല്‍ദീപ് സിങ് സേംഗര്‍

ഉത്തര്‍ പ്രദേശിലെ ബംഗര്‍മാവ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആണ് കുല്‍ദീപ് സിങ് സേംഗര്‍. ബിഎസ്പിക്കാരന്‍ ആയിരുന്നു സേംഗര്‍. പിന്നെ സമാജ് വാദി പാര്‍ട്ടിയില്‍ എത്തി. ഏറ്റവും ഒടുവില്‍ ആണ് ബിജെപിയില്‍ എത്തിയത്.

ക്രൂര ബലാത്സംഗം

ക്രൂര ബലാത്സംഗം

17 കാരിയായ പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. 2017 ജൂണ്‍ 4 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുല്‍ദീപിന്റെ സഹോദരനും അംഗരക്ഷകനും കേസില്‍ പ്രതികളായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയിട്ടും ആദ്യം കേസെടുത്ത് അന്വേഷിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.

പിന്നേയും ക്രൂരത

പിന്നേയും ക്രൂരത

പെണ്‍കുട്ടിയ്ക്ക് വേണ്ടി പോരാടാനിറങ്ങിയ പിതാവ് ലോക്കപ്പ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. അതും സര്‍ക്കാരിന്റെ മുന്നില്‍ ഒരു വിഷയം ആയിരുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പെണ്‍കുട്ടി ആത്മാഹത്യക്ക് ശ്രമിച്ചപ്പോള്‍ ആയിരുന്നു മാധ്യമ ഇടപെടലുകള്‍ സജീവമായത്. പിന്നീട് ഹൈക്കോടതിയും മനുഷ്യാവകാശക്കമ്മീഷനും ഇടപെട്ടു.

അഹങ്കാരത്തോടെ

അഹങ്കാരത്തോടെ

കേസില്‍ പോക്‌സോ വകുപ്പുകള്‍ എന്തുകൊണ്ട് ചാര്‍ജ്ജ് ചെയ്തില്ലെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സംസ്ഥാന പോലീസ് സ്വീകരിച്ചത്. ഒടുവില്‍ കുല്‍ദീപിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു.

എന്നാല്‍ തന്നെ ആരും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതല്ല എന്നായിരുന്നു കുല്‍ദീപ് പിന്നീട് പ്രതികരിച്ചത്. പരാതിയുടെ സത്യാവസ്ഥ അറിയാന്‍ വേണ്ടി വന്നതായിരുന്നു എന്നാണ് പുറത്തിറങ്ങി പറഞ്ഞത്.

Recommended Video

cmsvideo
വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പകയോ? | Oneindia Malayalam
വീണ്ടും ആക്രമിക്കപ്പെട്ടു

വീണ്ടും ആക്രമിക്കപ്പെട്ടു

കഴിഞ്ഞ ദിവസം പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണിപ്പോള്‍. ഈ സംഭവത്തില്‍ കുല്‍ദീപിനെ പ്രതി ചേര്‍ത്ത് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെടുകയും ചെയ്തു.

English summary
Unnao Rape Case: Kuldeep Singh Sengar expelled from BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X