കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ കേസ്;സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ,പെൺകുട്ടിയുടെ അമ്മാവനെ തിഹാറിലേക്ക് മാറ്റണോയെന്ന് കോടതി

Google Oneindia Malayalam News

ദില്ലി: ഉന്നാവോ കേസിൽ സുപ്രീംകോടതിയിുടെ ഇടപെൽ. ഉന്നാവോ ബലാത്സംഗ, വധശ്രമ കേസുകളിൽ ശക്തമായ ഇടപെടലാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ലഖ്നൗ സിബിഐ കോടതിയിൽ നിന്ന് ദില്ലി തീസ്ഹസാരി കോതിയിലേക്ക് മാറ്റി. ജയിൽ കഴിയുന്ന പെൺകുട്ടിയുടെ ബന്ധുവിനെ തീഹാർ ജയിലിലേക്ക് മാറ്റണോ എന്നും സുപ്രീം കോടതി ചോദിച്ചു.

<strong>കശ്മീർ വിഷയത്തിൽ വീണ്ടും ട്രംപ്... തീരുമാനിക്കേണ്ടത് മോദി, മോദിയുമായി ചർച്ച നടത്തിയിരുന്നെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ്</strong>കശ്മീർ വിഷയത്തിൽ വീണ്ടും ട്രംപ്... തീരുമാനിക്കേണ്ടത് മോദി, മോദിയുമായി ചർച്ച നടത്തിയിരുന്നെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ്

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗർ പെൺകുട്ടിയെ പീഡിപ്പിച്ച് കേസ്, മറ്റു പ്രതികൾ പെൺകുട്ടി കൂട്ട മാനഭംഗപ്പെടുത്തിയ കേസ്, പെൺകുട്ടിയുടെ പിതാവിനെതിരെ എടുത്ത കേസ്, കസ്റ്റഡി മർദ്ദനത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് മരിച്ചെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ കേസ്, കാറിൽ ട്രക്ക് ഇടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, തുടങ്ങിയ അഞ്ച് കേസുകലാണ് ലഖ്നൗ സിബിഐ കോടതിയിൽ നിന്ന് ദില്ലി കോടതിയിലേക്ക് മാറ്റിയിരിക്കുന്നത്. ​ജില്ലാ​ ​ജ​ഡ്‌ജി​ ​ധർമേശ് ​ശർമ്മയെ വിചാരണകോടതി​ ജഡ്ജിയായും​ നിയമിച്ചു.

25 ലക്ഷം രൂപ ഇടക്കാല നഷ്ട പരിഹാരം

25 ലക്ഷം രൂപ ഇടക്കാല നഷ്ട പരിഹാരം

അതേസമയം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് ഉത്തർപ്രദേശ് സർക്കാർ ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഈ തുകയുടെ ചെക്ക് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ അമ്മയ്ക്ക് കൈമാറിയിട്ടുണ്ട്. പെൺകുട്ടിക്കും കുടുമബത്തിനും അഭിഭാഷകനും സുരക്ഷ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

45 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം

45 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം


എല്ലാ കേസുകളും ദൈനംദിന അടിസ്ഥാനത്തിൽ വാദം കേട്ട് 45 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ലഖ്നൗ കിംഗ് ജോർജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പെൺകുട്ടിയെയും കുടുംബം ആവശ്യപ്പെട്ടാൽ വിമാനമാർഗം ദില്ലിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകണമെന്നും കോടതി നിർദേശിച്ചു. പെൺകുട്ടി സുപ്രീംകോടതിക്ക് അയച്ച കത്ത് പരിഗണിച്ച് സ്വമേധയ കേസെടുത്താണ് സുപ്രീംകോടതി നിർണ്ണായക ഇടപെടൽ നടത്തിയിരിക്കുന്നത്.

സിബിഐ ഉദ്യോഗസ്ഥൻ കോടതിയിൽ

സിബിഐ ഉദ്യോഗസ്ഥൻ കോടതിയിൽ


കഴിഞ്ഞ ദിവസം കേസിന്റെ മുഴുവൻ വിവരങ്ങളും കോടതിയെ ധരിപ്പിക്കാൻ സിബിഐ ഉദ്യോഗസ്ഥനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. സിബിഐ ജോയിന്റ് ഡയറക്ടർ സമ്പത്ത് മീണയാണ് കോടതിയിൽ ഹാജരായിരുന്നത്. ബലത്സംഗ കേസിൽ ബിജെപി എംഎൽഎ പ്രതിയാണെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. മൂന്ന് കേസുകൾ കൂടി സിബിഐ അന്വേ,ണ പരിധിയിലുണ്ട്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരമം, ഫേക്ക് കേസിലുള്ള അറസ്റ്റ്, ജയിലിനുള്ളിൽ നിന്ന് പെൺകുട്ടിയുടെ പിതാവിന് മർദ്ദനമേറ്റ കേസ്, പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്. ഈ കേസുകളിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്തിട്ടുണ്ടെന്ന് സിബിഐ കോടതിയിൽ അറയിച്ചു.

കാറപകടം

കാറപകടം


കുല്‍ദീപ് സെന്‍ഗര്‍ക്കും യുപി മന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിംഗിന്റെ മരുമകന്‍ ധുന്നി എന്ന് അറിയപ്പെടുന്ന അരുണ്‍ സിംഗിനും മറ്റ് എട്ട് പേര്‍ക്കുമെതിരെയാണ് ആസൂത്രിത റോഡ് അപകടം സംബന്ധിച്ച് കേസെടുത്തിരിക്കുന്നത്. ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ റായ്ബറേലിയിലെ ഗുര്‍ബക്ഷ് ഗഞ്ചില്‍ വച്ചാണ് ട്രക്ക് പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തിലിടിച്ചത്. കാറിലുണ്ടായിരുന്ന സ്ത്രീകൽ മരിച്ചിരുന്നു. മരിച്ചവരിൽ ഒരാൾ കേസിലെ സാക്ഷിയുമാണ്. അപകടം നടന്ന ദിവസം പെൺകുട്ടിക്ക് സുരക്ഷയും ഉണ്ടായിരുന്നില്ല.

രണ്ട് വർഷത്തിന് ശേഷം പുറത്താക്കൽ

രണ്ട് വർഷത്തിന് ശേഷം പുറത്താക്കൽ

അതേസമയം ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ പ്രതിയായ ബിജെപി എംഎൽഎയെ ബിജെപി പുറത്താക്കിിയിരുന്നു. സംഭവം നടന്ന് രണ്ട് വർഷം വേണ്ടി വന്നു അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം ബിജെപിക്ക് എടുക്കാൻ എന്നത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പെൺകുട്ടി സ‍ഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിപ്പിച്ച് വധിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ബിജെപി അദ്ദേഹത്തെ പുറത്താക്കിയത്. 2018 ഏപ്രിലിലാണ് കുല്‍ദീപ് സിംഗ് സെന്‍ഗറിനെ അറസ്റ്റ് ചെയുന്നത്. കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ജയിലില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് റോഡ് അപകടം ആസൂത്രണം ചെയ്യപ്പെട്ടത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

Recommended Video

cmsvideo
ഉന്നാവോയിലെ കൊടുംക്രൂരതയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാക്കള്‍ക്ക്
യോഗി സർക്കാർ സംരക്ഷിക്കുന്നു

യോഗി സർക്കാർ സംരക്ഷിക്കുന്നു

ഉന്നാവോ കേസുകളുടെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേയ്ക്ക് മാറ്റുകയും കോടതി മേല്‍നോട്ടത്തില്‍ റോഡ് അപകടം കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി. കുല്‍ദീപ് സിംഗ് സെന്‍ഗറെ ബിജെപിയും യോഗി ആദിത്യനാഥ് സര്‍ക്കാരും സംരക്ഷിക്കുകയാണ് എന്ന പരാതി രണ്ട് വര്‍ഷമായുണ്ട്.

English summary
Unnao case; Supreme Court asked the UP government to pay Rs 25 lakh interim compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X