കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവ് കേസ്; എയിംസിലെ താല്‍ക്കാലിക കോടതിയില്‍ ഇന്ന് വിചാരണ ആരംഭിക്കും

Google Oneindia Malayalam News

ദില്ലി: ഉന്നാവ് പീഡനക്കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും. ദില്ലി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താത്കാലിക കോടതിയില്‍ പ്രത്യോക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകകയും മൊഴിരേഖപ്പെടുത്തുകയും ചെയ്യുക. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം എയിംസില്‍ താത്കാലിക വിചാരണ കോടതിക്ക് സുപ്രീംകോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.

ആരോപണങ്ങൾ കെട്ടിച്ചമച്ചത്: യുഎന്നിലെ പരാമർശത്തിൽ ആഞ്ഞടിച്ച് ഇന്ത്യ!! നീക്കങ്ങൾ രാഷ്ട്രീയ അജൻഡകൾക്ക്ആരോപണങ്ങൾ കെട്ടിച്ചമച്ചത്: യുഎന്നിലെ പരാമർശത്തിൽ ആഞ്ഞടിച്ച് ഇന്ത്യ!! നീക്കങ്ങൾ രാഷ്ട്രീയ അജൻഡകൾക്ക്

ജൂലൈ 28 ആം തിയ്യത് നടന്ന കാറപടകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയിപ്പോള്‍ ദില്ലി എയിംസില്‍ ചികത്സയിലാണ്. ഈ സാഹചര്യത്തിലായിരുന്നു കേസിന്‍റെ വിചാരണ എയിംസിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. മൊഴിരേഖപ്പെടുത്തുംമുമ്പ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. സിബിഐയുടേയും കേസിലെ പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന്‍റേയും അഭിഭാഷകരും താത്കാലിക കോടതിയില്‍ ഹാജരാവും.

unnavo-

രഹസ്യവിചാരണയായതിനാല്‍ കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സെഷന്‍സ് ജഡ്ജിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയില്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം ഉണ്ടാകില്ല. 2017ലായിരുന്നു ബിജെപി എംഎൽഎയായ കുല്‍ദീപിനെതിരെ പെൺകുട്ടി പീഡന ആരോപണമുന്നയിച്ചത്. ഈ കേസ് കോടതി പരിഗണനക്ക് ഇരിക്കെയാണ് മാസങ്ങള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്.

തീർത്ഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 31 മരണം: 100 പേർക്ക് പരിക്ക്, മരണസംഖ്യ ഉയരും!തീർത്ഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 31 മരണം: 100 പേർക്ക് പരിക്ക്, മരണസംഖ്യ ഉയരും!

English summary
unnao case trial starts today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X