കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവ്: സമൂഹ ക്ഷേമത്തിനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചയാളാണ്, ശിക്ഷയില്‍ ഇളവ് വേണമെന്ന് സെന്‍ഗാര്‍

Google Oneindia Malayalam News

ദില്ലി: ഉന്നാവ് പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുന്‍ ബിജെപി എംഎല്‍എ സിങ് സെന്‍ഗാറിന് വെള്ളിയാഴ്ച്ച ശിക്ഷ വിധിക്കും. സെന്‍ഗറിന്റെ ശിക്ഷയിന്‍മേലുളള വാദം ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ പൂർത്തിയായി. സെന്‍ഗാറിനും കൂട്ടുപ്രതികള്‍ക്കും പരമാവധി ശിക്ഷയും ഇരയായ പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സിബിഐ വിചാരാണക്കോടതിയില്‍ ആവശ്യപ്പെട്ടു.

'വലിയ വര്‍ത്താനം പറയുന്ന പൃഥ്വിരാജും പാര്‍വ്വതിയുമൊക്കെ മറുപടി പറയണം, ഇനിയും സമയമുണ്ട്''വലിയ വര്‍ത്താനം പറയുന്ന പൃഥ്വിരാജും പാര്‍വ്വതിയുമൊക്കെ മറുപടി പറയണം, ഇനിയും സമയമുണ്ട്'

അതേസമയം, തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് കുല്‍ദീപ് സിങ് സെന്‍ഗര്‍ കോടതിയോട് അപേക്ഷിച്ചു. സമൂഹത്തിന്‍റെ ക്ഷേമത്തിന് വര്‍ഷങ്ങളോളും പ്രവര്‍ത്തിച്ചയാളാണ് സെന്‍ഗാറെന്നും ശിക്ഷ വിധിക്കുമ്പോള്‍ ഇക്കാര്യം കോടതി പരിഗണിക്കണമെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകള്‍ കോടതിയില്‍ വാദിച്ചു.

 unnav

സെന്‍ഗാറിനൊപ്പം കേസില്‍ പ്രതികളായ മറ്റ് എട്ടുപേരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. അതേസമയം ഒരു പ്രതിയെ കോടതി വെറുതെ വിട്ടു. 2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ എംഎൽഎ ആയിരുന്ന കുൽദീപ് സെൻഗാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

പൗരത്വ ഭേദഗതി നിയമം; കേരളത്തിലെ സംയുക്ത പ്രതിഷേധം മാതൃകയെന്ന് കനിമൊഴിപൗരത്വ ഭേദഗതി നിയമം; കേരളത്തിലെ സംയുക്ത പ്രതിഷേധം മാതൃകയെന്ന് കനിമൊഴി

സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാൻ എത്തിയതായിരുന്നു പെൺകുട്ടി. സെൻഗാറിന‍റെ കൂട്ടാളിയായ ശശി സിംഗിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. കേസിന്‍റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിപ്പിച്ചായിരുന്നു കൊലപാതക ശ്രമം.

അപകടത്തില്‍ പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതോടെ സുപ്രീം കോടതി കേസില്‍ ഇടപെടുകയും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ചികിത്സ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

English summary
unnao case; verdict postponed to december 20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X