കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം യോഗി വരട്ടെ, ഉറപ്പ് കിട്ടണം; ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുബം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ക്രൂര പീഡനത്തിന് ശേഷം തീവച്ചുകൊന്ന യുവതിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബം. ഞായറാഴ്ച രാവിലെ സംസ്‌കരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് തരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ തീര്‍ത്തുപറഞ്ഞു. ഇതോടെ ബിജെപിയും ഉത്തര്‍ പ്രദേശ് സര്‍ക്കാരും വെട്ടിലായി. കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

Unnao

ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തീക്കൊളുത്തി പരസ്യമായി കൊലപ്പെടുത്തിയത്. ലഖ്‌നൗവിലെ ആശുപത്രിയിലും പിന്നീട് ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി യുവതി മരിച്ചു. യുവതിയുടെ വീട്ടിലെത്തിയ യുപി മന്ത്രിമാര്‍ക്കും ബിജെപി നേതാക്കള്‍ക്കുമെതിരെ വന്‍ പ്രതിഷേധമാണ് കഴിഞ്ഞദിവസം ഉണ്ടായത്.

യുവതിയുടെ മൃതദേഹം മറവ് ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം. ദഹിപ്പിക്കില്ലെന്ന് സഹോദരി പറഞ്ഞു. അനീതിക്കെതിരെ പോരാടിയ യുവതിയുടെ ഓര്‍മയ്ക്ക് മറവ് ചെയ്ത സ്ഥലത്ത് ഒരു കുടീരം പണിയുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ദില്ലി സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്ന് ശനിയാഴ്ചയാണ് മൃതദേഹം ഉന്നാവോയിലെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച രാവിലെ സംസ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം.

എന്നാല്‍ പിന്നീട് കുടുംബം തീരുമാനം മാറ്റി. മുഖ്യമന്ത്രി യോഗി എത്തിയ ശേഷമേ മൃതദേഹം സംസ്‌കരിക്കൂവെന്നാണ് സഹോദരി അറിയിച്ചത്. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രണ്ടു മന്ത്രിമാരും ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

English summary
Unnao Case: Victim's Family Refuses To Complete Last Rites Until CM Yogi Visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X