കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ കേസ്; കുൽദീപി സിങ് സെൻഗറെ സിബിഐ ചോദ്യം ചെയ്തു, പെൺകുട്ടിയുടെ നിലയിൽ മാറ്റമില്ല!

Google Oneindia Malayalam News

ലഖ്നൗ: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറെ സിബിഐ സംഘം ചോദ്യം ചെയ്തു. ഉത്തർപ്രദേശിലെ സിതാപൂർ ജയിലിൽ വെച്ചാണ് മൂന്ന് പേരടങ്ങുന്ന സംഘം ചോദ്യം ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അതുല്‍ സേംഗറെയും ചോദ്യം ചെയ്തിട്ടുണ്ട്. ഇരുവരും ജയിലിൽ കഴിയുകയാണ്. ‌

<strong>പന്തയത്തിൽ പണം തീർന്നു; ഭാര്യയെ പണയം വെച്ചു, സുഹൃത്തും ബന്ധുവും ബലാത്സംഗം ചെയ്തു</strong>പന്തയത്തിൽ പണം തീർന്നു; ഭാര്യയെ പണയം വെച്ചു, സുഹൃത്തും ബന്ധുവും ബലാത്സംഗം ചെയ്തു

അതേസമയം ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന അഭിഭാഷകന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ട്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ അഭിഭാഷകനില്‍ നിന്ന് സിബിഐ സംഘം മൊഴിയെടുത്താതായാണ് റിപ്പോർട്ട്. പെൺകുട്ടിക്ക് ന്യൂമോണിയ ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.

Kuldeep singh sengar


സിബിഐ സംഘം അപകടം നടന്ന സ്ഥലത്തതും പെൺകുട്ടിയുടെ വീട്ടിലും സന്ദർശനം നടത്തിയിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സിബിഐക്ക് ഏഴ് മുതല്‍ 14 ദിവസം വരെയാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം ന്നാവോ കേസിലെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്.

പണമടയ്ക്കാന്‍ വൈകിയതില്‍ ലോറി ഉടമയ്ക്ക് മേല്‍ ആരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്നാണ് ഫിനാന്‍സ് കമ്പനിയുടെ ഏജന്റുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇഎംഐ അടവില്‍ കുടിശ്ശിക ഉള്ളതുകൊണ്ടാണ് നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നതെന്നാണ് ലോറി ഉടമ നേരത്തെ പറഞ്ഞിരുന്നത്. കാണ്‍പൂര്‍ കേന്ദ്രമാക്കിയുള്ള ഒരു കമ്പനിയില്‍ നിന്നാണ് വാഹനം വാങ്ങിയിട്ടുള്ളതെന്നും ഉടമ അവകാശപ്പെട്ടിരുന്നു.

English summary
Unnao ccase; CBI team grills MLA Kuldeep Sengar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X