കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലച്ചോറിലെ രക്തസ്രാവം നിയന്ത്രണ വിധേയമല്ല, ഉന്നാവോ പെൺകുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയിൽ!

Google Oneindia Malayalam News

ലഖ്‌നൗ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയില്ലെന്നാണ് ചികിത്സയില്‍ കഴിയുന്ന കിംഗ് ജോര്‍ജ്‌സ് മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ ആരോഗ്യനിലയും ഗുരുതരമായി തന്നെ തുടരുന്നു. ഇദ്ദേഹം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെന്റിലേറ്ററിന്റെ സഹായത്തൊടെയാണ് പെണ്‍കുട്ടിയുടേയും അഭിഭാഷകന്റെയും ജീവന്‍ നിലനിര്‍ത്തിപ്പോരുന്നത്. പെണ്‍കുട്ടിയുടെ തലച്ചോറിനും ശ്വാസകോശത്തിനുമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കാണാന്‍ ബന്ധുക്കളെ ആരെയും ഇതുവരെ അനുവദിച്ചിട്ടില്ല.

up

ലഖ്‌നൗവിലെ ആശുപത്രിക്ക് ചുറ്റും പെണ്‍കുട്ടിയുടെ ബന്ധുക്കളുണ്ട്. പെണ്‍കുട്ടിയുടെ ജീവന്‍ ലഖ്‌നൗ ആശുപത്രിയില്‍ സുരക്ഷിതമാണോ എന്ന ആശങ്കയാണ് കുടുംബത്തിനുളളത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷയും ഈ സംശയം മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. പെണ്‍കുട്ടിയെ ദില്ലിയിലേക്ക് ചികിത്സയ്ക്കായി മാറ്റണം എന്നാണ് ആവശ്യം ഉയരുന്നത്.

Recommended Video

cmsvideo
ഉന്നാവോയിലെ കൊടുംക്രൂരതയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാക്കള്‍ക്ക്

ഉന്നാവോ സംഭവത്തില്‍ സുപ്രീം കോടതിയും ഇടപെട്ടിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സുപ്രീം കോടതി ആരാഞ്ഞു. മികച്ച ചികിത്സ നല്‍കാന്‍ പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റാന്‍ സാധിക്കുമോ എന്ന വിവരം കുടുംബത്തോട് സംസാരിക്കാന്‍ അമിക്കസ് ക്യൂറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ദില്ലിയിലേക്ക് കൊണ്ട് പോകണമെങ്കില്‍ പെണ്‍കുട്ടിയേയും അഭിഭാഷകനേയും നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് എയര്‍ലിഫ്റ്റ് ചെയ്യുകയാണ് ഏകമാര്‍ഗം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

English summary
Unnao girl's and Advocate's condition continues to be critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X