യോഗി ആദിത്യനാഥ് വന്നില്ല, ഉന്നാവോ യുവതിയുടെ മൃതദേഹം സംസ്ക്കരിച്ചു, തോക്കടക്കം കുടുംബത്തിന് ഉറപ്പ്!
ലഖ്നൗ: വന്‍ പ്രതിഷേധത്തിനൊടുവില്‍ ഉന്നാവോയില്‍ തീ കൊളുത്തപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നാവിലെത്തുന്നത് വരെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കില്ല എന്ന് കുടുബം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് മൃതദേഹം സംസ്ക്കരിക്കാന്‍ തീരുമാനമായത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന് 24 മണിക്കൂര്‍ സുരക്ഷം ഉറപ്പാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കി. മാത്രമല്ല സ്വയം രക്ഷയ്ക്ക് വേണ്ടി തോക്ക് സൂക്ഷിക്കാനുളള ലൈസന്‍സ് നല്‍കുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തോട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലഖ്നൗവിലെ ഡിവിഷണല്‍ കമ്മീഷണര്‍ മുകേഷ് മെശ്രം ആണ് പെണ്‍കുട്ടിയുടെ കുടുംബവുമായി ചര്‍ച്ച നടത്തിയത്.

പെണ്‍കുട്ടിയുടെ സഹോദരി അടക്കമുളള കുടുംബാങ്ങള്‍ക്ക് 24 മണിക്കൂര്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മുകേഷ് മെശ്രാം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സഹോദരന് ആവശ്യപ്പെട്ടത് പ്രകാരം ആയുധം സൂക്ഷിക്കാനുളള ലൈസന്‍സ് ലഭിക്കാനുളള നടപടിയെടുക്കും. പെണ്‍കുട്ടിയുടെ സഹോദരിക്ക് ജോലി നല്‍കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ പെണ്‍കുട്ടിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടിയുടെ കുടുംബത്തിന് രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപി സാക്ഷി മഹാരാജ്, യോഗി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ എന്നിവര്‍ക്ക് നാട്ടുകാരില്‍ നിന്ന് വന്‍ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications