പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ത്രീയുടെ മൂക്ക് ചെത്തിക്കളഞ്ഞു
ഉന്നാവോ: ഉത്തര്‍ പ്രദേശിലെ ഉന്നാവോ ഫത്തേപുര്‍ ചൗരാസിയില്‍ പഞ്ചായത്ത് ഗ്രാമ പ്രധാന്‍ ആയി മത്സരിച്ചു ജയിച്ച സ്ത്രീയുടെ മൂക്ക് അക്രമികള്‍ ചെത്തിക്കളഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം. ഗ്രാമ പ്രധാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട നിര്‍മല ദേവിയെ ഒരുസംഘം കടന്നാക്രമിക്കുകയും മൂക്ക് കത്തികൊണ്ട് ചെത്തിക്കളയുകയുമായിരുന്നു.
തെരഞ്ഞെടുപ്പില്‍ തോറ്റ എതിരാളികള്‍ രാഷ്ട്രീയ വൈരത്തിന്റെ പേരിലാണ് അക്രമം നടത്തിയതെന്നാണ് വിവരം. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റ എതിരാളിയുടെ ആളുകള്‍ നിര്‍മല ദേവിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമത്തിനിടെ എടുത്തെറിയപ്പെട്ട സ്ത്രീയ തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നെങ്കിലും ഗ്രാമവാസികള്‍ സംഘടിച്ചെത്തിയതോടെ അക്രമികള്‍ ഇവരെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്ത് അക്രമം അഴിച്ചുവിടുന്ന ഗുണ്ടാസംഘമാണ് നിര്‍മലാ ദേവിയെയും ആക്രമിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഉന്നത രാഷ്ട്രീയ നേതൃത്വവുമായി അടുത്തു ബന്ധമുള്ള അക്രമികള്‍ പലപ്പോഴും രാഷ്ട്രീയ സംരക്ഷണത്തില്‍ രക്ഷപ്പെടുകയാണ് പതിവ്. സ്ത്രീയെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.












Click it and Unblock the Notifications