• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാം കഴിഞ്ഞ് ബലാൽസംഘി എംഎൽഎയെ ബിജെപി പുറത്താക്കിയത്രേ! ഉന്നാവോയിൽ പൊട്ടിത്തെറിച്ച് കുറിപ്പ്!

പാലക്കാട്: ഉന്നാവോ പെണ്‍കുട്ടിയും കുടുംബവും കടന്ന് പോയ അനുഭവങ്ങള്‍ രാജ്യമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി പ്രതികരിച്ചതിന്റെ പേരില്‍ മരണം കാത്ത് ആശുപത്രി കിടക്കയില്‍ കിടക്കുന്നു. സുപ്രീം കോടതി പോലും ഞെട്ടിയിരിക്കുകയാണ് ഉന്നാവോ സംഭവത്തില്‍.

ഈ രാജ്യത്ത് എന്തൊക്കെയാണ് നടക്കുന്നത് എന്ന് സുപ്രീം കോടതിക്ക് പൊട്ടിത്തെറിക്കേണ്ടി വന്നിരിക്കുന്നു. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും ബിജെപി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ പാര്‍ട്ടിയില്‍ വാഴിച്ചു. സംഭവം വന്‍ വിവാദമായതോടെ മാത്രമാണ് മുഖം രക്ഷിക്കാന്‍ ഇയാളെ ബിജെപി പുറത്താക്കിയിരിക്കുന്നത്. ബിജെപിയെ രൂക്ഷമായി കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് എംബി രാജേഷ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

" ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് "

" ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് "എന്ന് ഉന്നാവിനെ ചൊല്ലി സുപ്രീംകോടതി പൊട്ടിത്തെറിച്ചുവെന്ന് വാർത്ത. ചിന്തിക്കുന്ന മനുഷ്യരെല്ലാം നിരന്തരം ആകുലപ്പെടുന്നതാണിത്. അങ്ങിനെ ആകുലപ്പെടുന്നവരെയെല്ലാം തെറിവിളിച്ച് നിശ്ശബ്ദരാക്കണമെന്നോ അതിന് കഴിഞ്ഞില്ലെങ്കിൽ ഭൂമിയിൽ വെച്ചേക്കരുതെന്നോ ഒക്കെയാണ് 'ഭക്തർ ' ആഗ്രഹിക്കുന്നത്. നോക്കു എത്ര ഭീതിദമാണ് കാര്യങ്ങൾ.

ജോലി തേടിയെത്തിയ ഒരു 17 കാരിയെ ബിജെപി എംഎൽഎ വീട്ടിൽ വെച്ച് ക്രൂരമായി ബലാൽസംഗം ചെയ്യുന്നു.

10 മാസം കഴിഞ്ഞിട്ടും കേസെടുത്തില്ല

10 മാസം കഴിഞ്ഞിട്ടും കേസെടുത്തില്ല

പോലീസിൽ പരാതിപ്പെട്ടപ്പോൾ ബിജെപി എംഎൽഎയുടെ അനുയായികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്യുന്നു. എന്നിട്ടും പരാതി പിൻവലിക്കാതിരുന്നപ്പോൾ കുട്ടിയുടെ അച്ഛനെ ഭരണസ്വാധീനം ഉപയോഗിച്ച് ലോക്കപ്പിലിട്ട് തല്ലിക്കൊല്ലുന്നു. അമ്മാവനെ കള്ളക്കേസിൽ പെടുത്തി ജയിലിലടക്കുന്നു. പക്ഷേ ബലാൽസംഘിയായ എംഎൽഎക്കെതിരെ പത്തു മാസം കഴിഞ്ഞും കേസെടുക്കുന്നില്ല കാവിയണിഞ്ഞ വ്യാജൻ ആദിത്യനാഥൻ.

മരണത്തോട് മല്ലിട്ട്

മരണത്തോട് മല്ലിട്ട്

ഒടുവിൽ മുഖ്യമന്ത്രി ആദിത്യനാഥനെ നേരിട്ട് കണ്ട് കരഞ്ഞുപറഞ്ഞിട്ടും ഫലമില്ലാതെ അയാളുടെ ഔദ്യോഗിക വസതിക്കു മുന്നിൽ ഇര ആത്മഹത്യക്കു ശ്രമിക്കേണ്ട സ്ഥിതി വരുന്നു. ഒടുവിൽ കേസെടുത്ത അന്നു മുതൽ പോലീസ് ബിജെപി എംഎൽഎക്കു വേണ്ടി ഒത്തുതീർപ്പാക്കാൻ നിരന്തര ഭീഷണി. ഇതിനിടയിൽ കേസിലെ വേറൊരു സാക്ഷി യുനിസ് ഖാൻ കൊലചെയ്യപ്പെടുന്നു.നമ്പർ പ്ലേറ്റിൽ കറുപ്പ് ചായം തേച്ച ട്രക്കിടിച്ച് സാക്ഷികളായ രണ്ട് അമ്മായിമാരെ കൊല്ലുന്നു. ഇരയും അഭിഭാഷകനും മരണത്തോട് മല്ലിടുന്നു.

ഇന്ന് ബിജെപി പുറത്താക്കിയത്രേ

ഇന്ന് ബിജെപി പുറത്താക്കിയത്രേ

സുരക്ഷക്ക് നിയോഗിച്ച ആദിത്യനാഥന്റെ ക്രിമിനൽ പോലീസ് കൊല്ലാനുള്ള ഗൂഡാലോചനയിൽ പങ്കളികളായി. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്ത് അപകട ശേഷം മാത്രം അദ്ദേഹത്തിന് കിട്ടുന്നു! ബലാൽസംഘിയെ രക്ഷിക്കുന്നവർ ദില്ലിയിലെ അധികാര സ്ഥാനങ്ങളിലുമുണ്ടെന്നർത്ഥം. എല്ലാം കഴിഞ്ഞ് ഇന്ന് ബലാൽസംഘി എംഎൽഎയെ ബിജെപി പുറത്താക്കിയത്രേ. ഈ പാതക പരമ്പരയെല്ലാം അകത്തിരുന്ന് ചെയ്യാൻ അനുവദിച്ചശേഷം പുറത്താക്കിയത്രേ.

ആരിലാണ് നടുക്കമുളവാക്കാത്തത്?

ആരിലാണ് നടുക്കമുളവാക്കാത്തത്?

മനുഷ്യരുടെ നീതിബോധത്തെ എത്ര ക്രൂരമായാണ് പരിഹസിക്കുന്നത്? ഇതെല്ലാം ആരിലാണ് നടുക്കമുളവാക്കാത്തത്? ഇതിനെല്ലാം Cold blooded ന്യായീകരണങ്ങൾ ചമയ്ക്കാൻ മനുഷ്യത്വം മരവിച്ചവർക്കല്ലാതെ ആർക്കു കഴിയും? അത് കഴിയുക ഒറ്റക്കൂട്ടർക്ക്. കത്വയിൽ ക്ഷേത്രത്തിലിട്ട് ഒരു കുരുന്നിനെ പിച്ചിച്ചീന്തിയപ്പോൾ അവർ സൈബറിടത്തിൽ വർഗ്ഗീയ വാശിയിൽ ന്യായീകരിച്ചത് ഓർക്കുന്നില്ലേ? ബിജെപി മന്ത്രിമാരും എംഎൽഎമാരും വേട്ടക്കാർക്കു വേണ്ടി തെരുവിലിറങ്ങിയത്, ഇരയുടെ അഭിഭാഷകക്ക് വധഭീഷണി ഉണ്ടായത് എല്ലാം മറക്കാമോ?

cmsvideo
  ഉന്നാവോയിലെ കൊടുംക്രൂരതയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാക്കള്‍ക്ക്
  വേട്ടക്കാരുടെ കൊല വിളികളും അനീതിയുടെ ഇരുട്ടും

  വേട്ടക്കാരുടെ കൊല വിളികളും അനീതിയുടെ ഇരുട്ടും

  ഒടുവിൽ നീതി നടപ്പാക്കാൻ കോടതി, കേസ് തന്നെ പഞ്ചാബിലേക്ക് മാറ്റിയതു പോലെ ഉന്നാവ് കേസും ബിജെപി ഭരിക്കുന്ന യു പി ക്ക് പുറത്തേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. അതാണ് സംഘപരിവാർ. അവർക്ക് നിയമ വാഴ്ചയും നീതിയുമൊന്നുമില്ല. വേട്ടക്കാരുടെ കൊല വിളികളും അനീതിയുടെ ഇരുട്ടുമാണ് അത് സൃഷ്ടിക്കുന്നത്. ഇനിയും തിരിച്ചറിയാത്തവരോട് വീണ്ടും ബ്രഹ്തിനെ ഓർമ്മിപ്പിക്കട്ടെ. "ചിരിക്കുന്നവർ ഭയങ്കരങ്ങളായ വാർത്തകൾ കേൾക്കാനിരിക്കുന്നതേയുള്ളൂ."

  ഫേസ്ബുക്ക് പോസ്റ്റ്

  സിപിഎം മുൻ എംപി എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  ക്രോണിക് ബാച്ചിലര്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം! അതോടെ ഭാഗ്യനക്ഷത്രം തെളിയുമെന്ന്!

  English summary
  Unnao Case: MB Rajesh slams BJP for protecting Kuldeep Sengar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X