കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎല്‍എ നിങ്ങളെ ബലാത്സംഗം ചെയ്യുകയാണെങ്കില്‍ അതിനെ ചോദ്യം ചെയ്യരുത്! ആഞ്ഞടിച്ച് രാഹുൽ

Google Oneindia Malayalam News

ദില്ലി: ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കുണ്ടായ കാറപടകം ആസൂത്രിത കൊലപാതക ശ്രമമാണ് എന്ന ആരോപണം ശക്തമാവുകയാണ്. ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിരോധത്തിലായിരിക്കുകയാണ്. ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെൻഗര്‍ക്കെതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്. ഇയാളെ ഇതുവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.

'മാന്‍ വേഴ്‌സസ് വൈല്‍ഡി'ല്‍ നരേന്ദ്ര മോദി, പുൽവാമ ആക്രമണ ദിവസം ചിരിച്ച് കൊണ്ട് ഷൂട്ടെന്ന് കോൺഗ്രസ്!'മാന്‍ വേഴ്‌സസ് വൈല്‍ഡി'ല്‍ നരേന്ദ്ര മോദി, പുൽവാമ ആക്രമണ ദിവസം ചിരിച്ച് കൊണ്ട് ഷൂട്ടെന്ന് കോൺഗ്രസ്!

കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും ഉന്നാവോ വിഷയം ഉന്നയിക്കപ്പെട്ടു. സംഭവത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഉന്നാവോ സംഭവത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

congress

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്കായി ഒരു പ്രത്യേക പാഠം. ഒരു ബിജെപി എംഎല്‍എ നിങ്ങളെ ബലാത്സംഗം ചെയ്യുകയാണെങ്കില്‍ അതിനെ ചോദ്യം ചെയ്യരുത്'' രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉന്നാവോ സംഭവത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രംഗത്ത് വന്നിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: '' ബിജെപി എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത് ? ഉന്നാവോ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ എഫ്‌ഐആറിലും ഈ മനുഷ്യന്റെ പേരുണ്ടായിട്ടും എന്തുകൊണ്ടാണ് ഇയാളെ പുറത്താക്കാത്തത് ? '' ബിജെപിയുടെ പരിപാടിയില്‍ യോഗി ആദിത്യനാഥിനൊപ്പം വേദി പങ്കിടുന്ന കുല്‍ദീപ് സിംഗ് സെംഗറിന്റെ ചിത്രത്തിനൊപ്പമാണ് പ്രിയങ്കയുടെ ട്വീറ്റ്. മറ്റ് പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജി, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, മായാവതി എന്നിവരും ഉന്നാവോ സംഭവത്തില്‍ ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

English summary
Unnao Incident: Rahul Gandhi and Priyanka Gandhi slams BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X