ഉന്നാവോ കേസ്: കുല്‍ദീപ് സെംഗാറിന് പിറന്നാള്‍ ആശംസയുമായി ബിജെപി എംപി, വിവാദം കത്തുന്നു!!
ലഖ്നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീക്കൊളുത്തിയ സംഭവത്തിന് പിന്നാലെ ആരോപണവിധേയനായ എംഎല്‍എയ്ക്ക് പിറന്നാള്‍ ആശംസയുമായി ബിജെപി എംപി സാക്ഷി മഹാരാജ്. വിവാദ എംഎല്‍എയായ സാക്ഷി ഉന്നാവോ മേഖലയില്‍ നിന്നുള്ള എംപിയാണ്. ഒരു നല്ല പിറന്നാള്‍ ആശംസിക്കുന്നു എന്നാണ് സാക്ഷി ട്വീറ്റ് ചെയ്തത്. ഒപ്പം അദ്ദേഹത്തിന്റെ ചിത്രവും വെച്ചിട്ടുണ്ട്.

ഉന്നാവോ പീഡനം വലിയ വിവാദമായതിനെ തുടര്‍ന്ന് കുല്‍ദീപ് സെംഗാറിനെ നേരത്തെ ബിജെപി പുറത്താക്കിയിരുന്നു. എന്നാല്‍ ബിജെപിയുടെ പല പ്രമുഖ നേതാക്കളും കുല്‍ദീപുമായി അടുപ്പം പുലര്‍ത്തുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം സാക്ഷിയുടെ ആശംസ വന്‍വിവാദമായിരിക്കുകയാണ്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കുല്‍ദീപിനെ കാണാന്‍ സാക്ഷി ജയിലില്‍ എത്തിയിരുന്നു.
തിരഞ്ഞെടുപ്പില്‍ സാക്ഷിയെ വിജയിപ്പിക്കാന്‍ കൂടെ നിന്നത് കുല്‍ദീപായിരുന്നു. ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ കുല്‍ദീപ് യോഗി ആദിത്യനാഥിന്റെ അടുപ്പക്കാരനാണ്. അദ്ദേഹത്തെ പിന്തുണ സാക്ഷി മോദിയുടെ പ്രതിനിധിയാണെന്നും സമാജ് വാദി പാര്‍ട്ടി എംഎല്‍എ സുനില്‍ സിംഗ് സജന് പറഞ്ഞു. ഇതാണ് മോദിയുടെയും യോഗിയുടെയും യഥാര്‍ത്ഥ മുഖം. ബിജെപി സര്‍ക്കാര്‍ ബലാത്സംഗക്കാര്ക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രകടനങ്ങളെന്നും സജന് ആരോപിച്ചു.
അതേസമയം സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ഉന്നാവോയിലെ ഇരയുടെ കുടുംബാംഗങ്ങളെ കാണാന്‍ പോവുകയാണ്. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സുനില്‍ സിംഗ് സജന് വ്യക്താക്കി. കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗിയും പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു. ചിന്മയാനന്ദ് കേസില്‍ ഇത് മുമ്പ് കണ്ടതാണ്. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടാണ് സാക്ഷി മഹാരാജ് കാണിച്ച് തരുന്നത്. ഇത് ക്രിമിനലുകള്‍ക്ക് വളമേകുന്നതാണെന്നും ത്യാഗി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications