കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ കേസ്: കുല്‍ദീപ് സെംഗാറിന് പിറന്നാള്‍ ആശംസയുമായി ബിജെപി എംപി, വിവാദം കത്തുന്നു!!

Google Oneindia Malayalam News

ലഖ്‌നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീക്കൊളുത്തിയ സംഭവത്തിന് പിന്നാലെ ആരോപണവിധേയനായ എംഎല്‍എയ്ക്ക് പിറന്നാള്‍ ആശംസയുമായി ബിജെപി എംപി സാക്ഷി മഹാരാജ്. വിവാദ എംഎല്‍എയായ സാക്ഷി ഉന്നാവോ മേഖലയില്‍ നിന്നുള്ള എംപിയാണ്. ഒരു നല്ല പിറന്നാള്‍ ആശംസിക്കുന്നു എന്നാണ് സാക്ഷി ട്വീറ്റ് ചെയ്തത്. ഒപ്പം അദ്ദേഹത്തിന്റെ ചിത്രവും വെച്ചിട്ടുണ്ട്.

1

ഉന്നാവോ പീഡനം വലിയ വിവാദമായതിനെ തുടര്‍ന്ന് കുല്‍ദീപ് സെംഗാറിനെ നേരത്തെ ബിജെപി പുറത്താക്കിയിരുന്നു. എന്നാല്‍ ബിജെപിയുടെ പല പ്രമുഖ നേതാക്കളും കുല്‍ദീപുമായി അടുപ്പം പുലര്‍ത്തുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം സാക്ഷിയുടെ ആശംസ വന്‍വിവാദമായിരിക്കുകയാണ്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കുല്‍ദീപിനെ കാണാന്‍ സാക്ഷി ജയിലില്‍ എത്തിയിരുന്നു.

തിരഞ്ഞെടുപ്പില്‍ സാക്ഷിയെ വിജയിപ്പിക്കാന്‍ കൂടെ നിന്നത് കുല്‍ദീപായിരുന്നു. ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ കുല്‍ദീപ് യോഗി ആദിത്യനാഥിന്റെ അടുപ്പക്കാരനാണ്. അദ്ദേഹത്തെ പിന്തുണ സാക്ഷി മോദിയുടെ പ്രതിനിധിയാണെന്നും സമാജ് വാദി പാര്‍ട്ടി എംഎല്‍എ സുനില്‍ സിംഗ് സജന്‍ പറഞ്ഞു. ഇതാണ് മോദിയുടെയും യോഗിയുടെയും യഥാര്‍ത്ഥ മുഖം. ബിജെപി സര്‍ക്കാര്‍ ബലാത്സംഗക്കാര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രകടനങ്ങളെന്നും സജന്‍ ആരോപിച്ചു.

അതേസമയം സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ഉന്നാവോയിലെ ഇരയുടെ കുടുംബാംഗങ്ങളെ കാണാന്‍ പോവുകയാണ്. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സുനില്‍ സിംഗ് സജന്‍ വ്യക്താക്കി. കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗിയും പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു. ചിന്മയാനന്ദ് കേസില്‍ ഇത് മുമ്പ് കണ്ടതാണ്. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടാണ് സാക്ഷി മഹാരാജ് കാണിച്ച് തരുന്നത്. ഇത് ക്രിമിനലുകള്‍ക്ക് വളമേകുന്നതാണെന്നും ത്യാഗി പറഞ്ഞു.

 ഹൈദരാബാദിലെ പോലീസ് എൻകൗണ്ടർ: സൈബരാബാദ് പോലീസ് മാതൃക, യുപി പോലീസ് ഇത് കണ്ട് പടിക്കണമെന്ന് മായാവതി! ഹൈദരാബാദിലെ പോലീസ് എൻകൗണ്ടർ: സൈബരാബാദ് പോലീസ് മാതൃക, യുപി പോലീസ് ഇത് കണ്ട് പടിക്കണമെന്ന് മായാവതി!

English summary
unnao lawmaker wishes rape accused mla on birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X