കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ കേസ്: പെണ്‍കുട്ടിയെ എ​യിംസിലേക്ക് മാറ്റില്ലെന്ന് സുപ്രീം കോടതി, അബോധാവസ്ഥയിലെന്ന് കുടുംബം!!

Google Oneindia Malayalam News

ദില്ലി: ഉന്നാവോ അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റില്ലെന്ന് സുപ്രീം കോടതി. പരിക്കേറ്റ ഉന്നാവോ കേസിലെ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതിനിടെയാണ് സുപ്രീം കോടതി നിര്‍ദേശം. പെണ്‍കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്ത് ദില്ലി എയിംസിലെത്തിക്കാമെന്ന നിര്‍ദേശമായിരുന്നു കോടതി മുന്നോട്ടുവെച്ചത്. പെണ്‍കുട്ടി അബോധാവസ്ഥയിലാണെന്നും ദില്ലിയിലേക്ക് മാറ്റേണ്ടെന്നും ലഖ്നൊവില്‍ തന്നെ ചികിത്സിക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മയുടെ നിലപാട്. ഇതോടെ പെണ്‍കുട്ടിയുടെ ചികിത്സ ലഖ്നൊവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സ്റ്റിയില്‍ തന്നെ തുടരും.

എംഎല്‍എയും മുന്‍ മന്ത്രിയും ബിജെപിയില്‍; ഹരിയാനയില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് ലോട്ടറിഎംഎല്‍എയും മുന്‍ മന്ത്രിയും ബിജെപിയില്‍; ഹരിയാനയില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് ലോട്ടറി

19കാരിയായ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ദില്ലി എയിംസിലേക്ക് മാറ്റാമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തില്‍ ബന്ധുക്കളുടെ അഭിപ്രായവും കോടതി ആരാഞ്ഞിരുന്നു. വ്യാഴാഴ്ച ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും കോടതി ഇടപെട്ട് ലഖ്നൊവില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റിയിരുന്നു. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ കത്ത് പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി. ഇതിന് പുറമേ കേസുകളില്‍ ഉടനടി വിധി പറയാനും കോടതി ഉത്തരവിട്ടിരുന്നു. കുല്‍ദീപ് സിംഗ് സെങ്കാര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. പീഡനക്കേസില്‍ 2൦18ന് ശേഷം ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിംഗ് സെങ്കാറിനെ കഴിഞ്ഞ ദിവസം ബിജെപി പുറത്താക്കിയിരുന്നു.

 നഷ്ടപരിഹാരത്തിന് നിര്‍ദേശം

നഷ്ടപരിഹാരത്തിന് നിര്‍ദേശം

ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് ജസ്റ്റിസ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു. ഇതോടെ 25 ലക്ഷം രൂപയുടെ ചെക്ക് പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറിയിരുന്നു. സുരക്ഷാ ഭീഷണി സംബന്ധിച്ച് ജൂലൈ 12ന് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ എഴുതിയ കത്തിനെക്കുറിച്ച് സെക്രട്ടറി ജനറലില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ജൂലൈ 28നുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ കത്ത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

 കേസന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം

കേസന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം


ഉന്നാവോ അപകടക്കേസിന്റെ അന്വേഷണം വേഗത്തിലാക്കാനും 14 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കുല്‍ദീപ് സെങ്കാറും സഹോദരനും ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിട്ടുള്ളത്. നേരത്തെ കേസ് അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച കോടതി ഏഴ് ദിവസം കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ്, എന്നിവരുള്‍പ്പെട്ട ‍ബെഞ്ചിന്റേതാണ് നിര്‍ദേശം. ഉന്നാവോയുമായി ബന്ധപ്പെട്ട അ‍ഞ്ച് കേസുകളിലും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നാവോ പീഡ‍നക്കേസില്‍ 2018 മുതല്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് നിരവധി പരാതികളാണ് പെണ്‍കുട്ടി സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇവയിലൊന്നും നടപടിയുണ്ടായിട്ടില്ല.

 അപകടത്തില്‍ ദുരൂഹത

അപകടത്തില്‍ ദുരൂഹത

ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ വെച്ച് ജൂലൈ 28നുണ്ടായ അപകടത്തില്‍ ഉന്നാവോ കേസിലെ പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ട് ബന്ധുക്കളും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഒരാള്‍ ഉന്നാവോ പീഡനക്കേസിലെ ദൃക്സാക്ഷിയാണ്. ഈ അപകടത്തോടെയാണ് പെണ്‍കുട്ടിയുടെ സുരക്ഷാ ഭീഷണി ചര്‍ച്ചയാവുന്നത്. പെണ്‍കുട്ടിയും കുടുംബവും റായ്ബറേലി ജയിലിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിയ്ക്കുകയായിരുന്നു. ലോറി ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് പിന്നില്‍ ദൂരൂഹതയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

 കുടുംബാംഗങ്ങള്‍ക്ക് സുരക്ഷ

കുടുംബാംഗങ്ങള്‍ക്ക് സുരക്ഷ


ഉന്നാവോ കേസിലെ പെണ്‍കുട്ടിയുടെ അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും സിആര്‍പിഎഫ് സുരക്ഷ നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന് പുറമേ ഉത്തര്‍പ്രദേശിലെ റായ്ബറേലി ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ബന്ധുവിനെ ഉടന്‍ തന്നെ തീഹാര്‍ ജയിലിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടു.

English summary
Unnao molestation survivor won't shifted to Delhi for treatment: SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X