കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ സംഭവം; പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതി കുൽദീപ് സെൻഗാറെ ബിജെപി സസ്പെന്റ് ചെയ്തു!

Google Oneindia Malayalam News

ദില്ലി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സെൻഗാറെ ബിജെപിയിൽ നിന്ന് സസ്പെന്റ് ചെയ്തു. ഉന്നാവോ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ കഴിഞ്ഞ ഞായറാഴ്ച അപകടത്തിൽ പെട്ടിരുന്നു. ഇതിന് പന്നിൽ കുൽദീപ് സെൻഗാറാണെന്നാണ് പെൺകുട്ടികളുടെ ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ കുൽദീപ് സെൻഗാറും അദ്ദേഹത്തിന്റെ സഹോദരനും ഉൾപ്പെടെ പത്ത് പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

<strong>' ബിജെപി എന്തിനാണ് കാത്തിരിക്കുന്നത്'... ഉന്നാവോ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി!</strong>' ബിജെപി എന്തിനാണ് കാത്തിരിക്കുന്നത്'... ഉന്നാവോ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി!

ഇതിന് പിന്നാലെയാണ് ബിജെപി അദ്ദേഹത്തെ സസ്പെന്റ് ചെയ്തിരിക്കുന്നത്. കുൽദീപ് പെൺകുട്ടിയുടെ ബന്ധുക്കളെ വിളിച്ച് കേസ് പിൻവലിക്കമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ സഹോദരന്റെ ജീവനും അപകടത്തിലാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

Kuldeep Sengar

കുൽദീപ് സെൻഗാറെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. എഫ്ഐആറിൽ പേരുണ്ടായിട്ടും എന്തിനാണ് അയാൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നത്. മോദി ഈ വിഷയത്തിൽ ഇത്രയെങ്കിലും ചെയ്യണമെന്നായിരുന്നു പ്രിയങ്ക പറഞ്ഞിരുന്നു.

ഉന്നാവോ വിഷയത്തിൽ പാർലമെന്റിലും പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുൽദിപ് സിങ് സെൻഗാറെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായി പാർട്ടി നേതൃത്വം വ്യക്തമാക്കിയിരി്കുന്നത്.

English summary
Unnao rape accused MLA Kuldeep Sengar suspended from BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X