കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വാഹനങ്ങൾ... ന‌ൂറോളം അനുയായികൾ, ബലാത്സംഗ പ്രതി പോലീസിനു മുന്നിലെത്തിയത്... സിനിമയെ വെല്ലും!!

  • By Desk
Google Oneindia Malayalam News

ലഖ്നൗ: ഉന്നാവോ ബലാത്സംഗ കേസിലെ ആരോപണ വിധേയനായ ബിജെപി എംഎൽഎ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വിട്ടിലെത്തിയത് സിനിമ സ്റ്റൈലിൽ. 2017ൽ പതിനെട്ട് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസാണ് ഉന്നാവോ ബലാത്സംഗ കേസ്. ഉത്തർപ്രദേശിലെ ഭാൻഗർമാവ് ദില്ലയിലെ ഉന്നാവോയിലായിരുന്നു സംഭവം നടന്നത്. നാല് തവണ കുട്ടിയെ എംഎൽഎയും സഹോദരങ്ങളും പീഡിപ്പിച്ചെന്നാണ് ആരോപണം. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടിയുടെ പിതാവ് ഉത്തർപ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ശ്രമവും നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി എംഎൽഎ പോലീസിന് കീഴടങ്ങുന്നുവെന്ന വാർത്ത വന്നത്. ബുധനാഴ്ച അർദ്ധരാത്രിയോടെ എംഎൽഎയും അനുയായികളും പോലീസ് ഉദ്യോഗസ്ഥന്റെ വസതിയിൽ എത്തുകയായിരുന്നു. 20 വാഹനങ്ങളിലായി നൂറോളം വരുന്ന അനുയായികളുമായാണ് എംഎല്‍എ കുല്‍ദീപ് സിങ് സെനഗര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയിലെത്തിയത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയിട്ടും എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

കേസ് സിബിഐക്ക്

കേസ് സിബിഐക്ക്

പ്രതിഷേധനത്തിനിടയിൽ ബലാത്സകേസ് സിബിഐക്ക് വിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തലയൂരിയിരിക്കുകയാണ്. ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സെഗാറും സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിനിടെ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. പൊലീസിന്റെ ഭാഗത്തു നിന്ന് വന്‍ വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. എംഎല്‍എയുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേസിന്റെ മുഴുവന്‍ വിവരങ്ങളും സിബിഐക്ക് കൈമാറണമെന്നും യോഗി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎൽഎയുടെ സഹോദരന്റെ അറസ്റ്റ്

എംഎൽഎയുടെ സഹോദരന്റെ അറസ്റ്റ്

18 വയസ് പ്രായമുള്ള തന്റെ മകളെ ബിജെപി എംഎല്‍എയായ കുല്‍ദീപ് സെന്‍ഗാര്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് പപ്പുവും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്കുമുന്നില്‍ നേരത്തെ പ്രതിഷേധിക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ആര്‍ംസ് ആക്ട് പ്രകാരം പപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പപ്പു പൊലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുകയായിരുന്നു. സംഭവം വിശദീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സ്വരൂപ് ചതുര്‍വേദി കോടതിക്ക് കത്തയച്ചിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത കേസിലും പിതാവിന്റെ കൊലപാതകത്തിലും ന്യായമായ അന്വേഷണം നടത്തണമെന്നും ചതുര്‍വേദി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് യുവതിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആദ്യ അനുഭവം പതിനൊന്നാം വയസ്സസിൽ...

ആദ്യ അനുഭവം പതിനൊന്നാം വയസ്സസിൽ...

അവള്‍ക്കപ്പോഴേ അറിയാമായിരുന്നു ആ സ്പര്‍ശത്തില്‍ അറപ്പിക്കുന്ന എന്തോ ഒന്നുണ്ടായിരുന്നുവെന്ന്. പക്ഷേ അയാള്‍ക്ക് കീഴിലായിരുന്നു അവളുടെ അച്ഛന്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ മിണ്ടാതെ സഹിച്ചു. പതിനൊന്നു വയസിലായിരുന്നു ആദ്യ അനുഭവം എന്നാണ് യുവതി പറയുന്നത്. ആ പരാതിയില്‍ അവളുടെ ജീവിതം മുഴുവന്‍ മാറിമറയുകയായയിരുന്നു. അവളുടെ അച്ഛനെ കുല്‍ദീപ് സിങ്ങിന്റെ സഹോദരന്റെ നേതൃത്വത്തില്‍ ഗുണ്ടകള്‍ പോലീസ് നോക്കിനില്‍ക്കുമ്പോള്‍ തല്ലി കൊന്നു. അവളുടെ പരാതി കഴിഞ്ഞ പതിനഞ്ചുവര്‍ഷം മൂന്ന് പാര്‍ട്ടിയിലായിലായി തുടര്‍ച്ചയായി എംഎല്‍എയായ, മാക്കി എന്ന അവളുടെ ഗ്രാമത്തിലെ കണ്‍കണ്ടദൈവമായ, കുല്‍ദീപ്സിങ്ങ് സെന്‍ഗറിനെതിരെയായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴും ഭീഷണിക്ക് നടുവിലാണ് കഴിയുന്നത്.

ആത്മഹത്യ ഭീഷണി

ആത്മഹത്യ ഭീഷണി

ആദ്യമേ പെൺകുട്ടി അമ്മയുടെ അടുത്ത് പരാതിയുമായി ചെന്നിരുന്നു. ചെറിയ പെണ്‍കുട്ടിയുടെ പരാതിക്കൊന്നും അമ്മ ചെവികൊടുത്തുപോലുമില്ല. അതോടെ എട്ടാം ക്ലാസില്‍ വച്ച് അവള്‍ പഠനം തന്നെ അവസാനിപ്പിച്ചു.2017 ജൂണ്‍ നാലിന് എംഎല്‍എയായി അധികം കഴിയുന്നതിന് മുമ്പ്, ജോലി നല്‍കാമെന്ന് പറഞ്ഞ് അവളെ വീട്ടിലേക്ക് വിളിപ്പിച്ചു. പുറത്ത് അനുയായികളെ ഇരുത്തി മുറിയടച്ചിട്ട് അയാള്‍ അവളെ ബലാത്സംഗം ചെയ്തു. അവള്‍ക്കപ്പോള്‍ 16 വയസാണ് പ്രായം. സധൈര്യം അവള്‍ പരാതി നല്‍കിയെങ്കിലും ആദ്യ പൊലീസ് അവളുടെ വാക്കുകള്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ അവള്‍ തീകൊളുത്തി ആത്മഹ്യചെയ്യുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുവന്നതിന് ശേഷമാണ് അവളുടെ പരാതി വാര്‍ത്തയാകുന്നത്.

<strong>ഹാരിസൺ കേസിൽ സർക്കാർ ഒത്തുകളി; സുശീല ഭട്ടിനെ മാറ്റിയതെന്തിന്? ആരോപണങ്ങളുമായി ആം ആദ്മി!</strong>ഹാരിസൺ കേസിൽ സർക്കാർ ഒത്തുകളി; സുശീല ഭട്ടിനെ മാറ്റിയതെന്തിന്? ആരോപണങ്ങളുമായി ആം ആദ്മി!

<strong>ശ്രീജിത്തിന്റെ കൊലപാതകം; വാസുദേവന്റെ മരണത്തിന് പിന്നിൽ ഒന്നര വർഷത്തെ കുടിപ്പക, തുടക്കം കല്ല്യാണ വീട് </strong>ശ്രീജിത്തിന്റെ കൊലപാതകം; വാസുദേവന്റെ മരണത്തിന് പിന്നിൽ ഒന്നര വർഷത്തെ കുടിപ്പക, തുടക്കം കല്ല്യാണ വീട്

English summary
Kuldeep Singh Sengar, the BJP MLA from Uttar Pradesh’s Bangarmau district in Unnao, has been caught in controversy ever since he was accused of raping an 18-year-old woman in 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X