കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ അപകടം; ലോക്സഭയിൽ പ്രതിഷേധം,അമിത് ഷാ ഉത്തരം പറയണമെന്ന് പ്രതിപക്ഷം!

Google Oneindia Malayalam News

ദില്ലി: ഉന്നാവോ വിഷയം പാർലമെന്റിലും. ഉന്നാവോ ലൈംഗീകാതിക്രമ കേസിലെ പെൺകുട്ടിയും ബന്ധുക്കളും സ‍ഞ്ചരിച്ചിരുന്ന കാരിൽ ട്രക്ക് വന്നിടിച്ച് രണ്ട് പേർ മരണപ്പെട്ടിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സഭയിൽ ആഭ്യന്ത്രമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉന്നാവോ സംഭവത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെന്ന് കോണ്‍ഗ്രസ് എംപി അധിര്‍രജ്ഞന്‍ ചൗധരിയും സഭയില്‍ പറഞ്ഞു.

<strong>അമ്പൂർ കൊലപാതകം; മൃതദേഹം തമിഴ്നാടിലേക്ക് കടത്താൻ ആലോചിച്ചു, നിർണ്ണായക വിവരങ്ങൾ പുറത്ത്!</strong>അമ്പൂർ കൊലപാതകം; മൃതദേഹം തമിഴ്നാടിലേക്ക് കടത്താൻ ആലോചിച്ചു, നിർണ്ണായക വിവരങ്ങൾ പുറത്ത്!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരായിക്കിയത് രാജ്യത്തിന് എന്നും അപമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിലെ ഇരയെ അപകടത്തില്‍പ്പെടുത്തുകയും സാക്ഷി കൊല്ലപ്പെടുകയും ചില ഗൂഢാലോചനയുടെ ഭാഗമാണെന്നും സഭയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നാവോ അപകടം സമൂഹത്തിനേറ്റ കളങ്കമെന്ന് കോൺഗ്രസ് നേതാവ് അമിത് ഉപ്രോറും പറഞ്ഞു.

സഹോദരനും ഭീഷണി

സഹോദരനും ഭീഷണി

ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എക്കെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാരില്‍ നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും ബന്ധു ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ബന്ധു ആരോപിക്കുന്നുണ്ട്.

ദുരൂഹത

ദുരൂഹത

വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കേസില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചു. അതേസമയം കറിൽ ഇടിച്ച് ട്രക്ക് സമാജ് വാദി പാർട്ടി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പിന്നിൽ സമാജ് വാദി പാർട്ടി നേതാവ്

പിന്നിൽ സമാജ് വാദി പാർട്ടി നേതാവ്

എന്നാൽ അപകടത്തിൽ അസ്വഭാവികത ഒന്നും തന്നെ ഇല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ട്രിക്കിന്റെ നമ്പർ കറുത്ത ചായം അടിച്ച് മായ്ച്ച് കളഞ്ഞത് വാഹനത്തിന്റെ വായ്പ പലിശ അടക്കാനുള്ളതുകതൊണ്ടാണെന്നാണ് പറയുന്നത്. ഉത്തർപ്രദേശ് സർക്കാർ സംഭവം സിബിഐ അന്വേഷിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നായിരുന്നു ബിജെപി
പാർലമെൻരിൽ മറുപടി നൽകിയത്. സംഭവത്തിന് പിന്നില്‍ സമാജ് വാദി പാര്‍ട്ടിയാണെന്നും ബിജെപി ആരോപിച്ചു. അപകടത്തിനിടയാക്കിയ ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ബിജെപി വ്യക്തമാക്കി.

വിമർശനവുമായി പ്രിയങ്ക

വിമർശനവുമായി പ്രിയങ്ക

ഉന്നാവോ അപകടത്തിൽ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ഉന്നാവോ സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎയെ പാർട്ടിൽ നിന്ന് പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഇരകള്‍ ജീവന് വേണ്ടി പൊരുതുമ്പോള്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെപ്പോലുള്ള ഒരാള്‍ക്ക് എന്തിനാണ് രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

എഫ്ഐആറിൽ എല്ലാം വ്യക്തം, എന്നിട്ടും...

എഫ്ഐആറിൽ എല്ലാം വ്യക്തം, എന്നിട്ടും...

എംഎൽഎ പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ വ്യക്തമായി പറയുന്നുണ്ട്. ആസൂത്രിതമായ അപകട സാധ്യതകളെ കുറിച്ചും അതിൽ വ്യക്തമാക്കുന്നുണ്ട്. പിന്നെന്തുകൊണ്ടാണ് എംഎൽഎക്കെതിരെ നടപടിയെടുക്കാൻ ബിജെപി വൈകുന്നതെന്നും പ്രിയങ്ക ചോദിച്ചു. അതേസമയം പെണ്‍കുട്ടിയ്ക്ക് നല്‍കിപ്പോന്ന പൊലീസ് സുരക്ഷ കഴിഞ്ഞ ദിവസം പിന്‍വലിച്ചതിലും കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്.

സുരക്ഷ ഒഴിവാക്കിയത് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ട്

സുരക്ഷ ഒഴിവാക്കിയത് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ട്

ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടാണ് സുരക്ഷ പിൻവലിച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ പെൺകുട്ടിയുടെ കുടുംബം അത് തള്ളി. പരാതിക്കാരിയുടെ കുടുംബത്തിന്റെ വിവരങ്ങള്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെ അറിയിച്ചിരുന്നതായും എഫ്ഐആരിൽ രേഖപ്പെടുത്തിയിട്ടുണ്ട് . അപകടമുണ്ടായ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരൊന്നും കാറില്‍ കൂടെ പോയിരുന്നില്ല. ചോദിച്ചപ്പോള്‍ ഗണ്‍മാനായ സുരേഷ് പറഞ്ഞത് കാറില്‍ സ്ഥലമില്ലാത്തത് കൊണ്ട് കൂടെ പോയില്ലെന്നാണ്.

കൊലക്കുറ്റത്തിന് കേസ്

കൊലക്കുറ്റത്തിന് കേസ്

കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗര്‍ക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എംഎല്‍എയും സഹോദരന്‍ മനോജ് സേംഗറും ഉള്‍പ്പെടെ പത്തുപേരാണ് പ്രതിസ്ഥാനത്തുള്ളത്. അതേസമയം പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന് 40 മണിക്കൂര്‍ നേരം പിന്നിടുമ്പോഴും പെണ്‍കുട്ടിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

English summary
Unnao Rape Survivor's Accident a Blot on Civilised Society: Amid Uproar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X