കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവ് അപകടം: കേസ് സിബിഐ ഏറ്റടുത്തു, എംഎല്‍എ ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെ എഫ്ഐആര്‍

Google Oneindia Malayalam News

ദില്ലി: ഉന്നാവ് അപകടത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ഉള്‍പ്പടേയുള്ള പത്ത് പേര്‍ക്കെതിരേയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുല്‍ദീപ് സിങിനും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

<strong>സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചാല്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണം; ജയശങ്കര്‍</strong>സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചാല്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണം; ജയശങ്കര്‍

അപടത്തില്‍ കുല്‍ദീപിനേയും സഹോദരനേയും ഉള്‍പ്പെടുത്തി റായ്ബറേലിയലെ കുല്‍ബര്‍ഗി പോലീസ് സ്റ്റേഷനില്‍ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പടേയുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളിലടക്കം വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എംഎല്‍എക്കും കൂട്ടര്‍ക്കുമെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്.

unnao

അപകടത്തിലെ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. അമിതവേഗവും മഴയുമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ നിഗമനമെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ അപേക്ഷയെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്തതതെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍റെ വിശദീകണം.

<strong>സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും</strong>സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും

കേസ് സിബിഐ ഏറ്റെടുത്തെങ്കിലും അപകടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും സമാന്തരമായ അന്വേഷണം നടത്തുന്നുണ്ട്. റായ്ബറേലി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് ഇതുസംബന്ധിച്ച അന്വേഷണച്ചുമതല. അതേസമയം, അപകടത്തില്‍ പരിക്കേറ്റ് ലക്നൗവിലെ ആശുപത്രതിയില്‍ ചികിത്സയില്‍ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. അപകടത്തില്‍ മരിച്ച പെൺകുട്ടിയുടെ അമ്മായിയുടെ മൃതദേഹം ഇന്ന് ഉന്നാവിലെ ഗംഗാ ഘട്ട് ശ്മശാനത്തില്‍ സംസ്കാരിക്കും.

English summary
Unnao rape survivor’s accident case: CBI registers FIR against BJP MLA Sengar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X