• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്നെ രക്ഷിക്കൂ എന്ന് അവള്‍; സാധിച്ചില്ലെന്ന് കരഞ്ഞ് സഹോദരന്‍, നീതിവേണം... ഹൈദരാബാദ് മോഡലില്‍

 • By Desk
cmsvideo
  Unnao Girl's Father Wants Justice Like Hyderabad | Oneindia Malayalam

  ദില്ലി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന ഘട്ടത്തില്‍ രാജ്യം മൊത്തം പ്രതിഷേധം ശക്തിപ്പെടുന്നു. ഹൈദരാബാദില്‍ ബലാല്‍സംഗ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന പോലീസ് നടപടിയെ അനുകൂലിച്ചും പ്രതികലൂലിച്ചും അഭിപ്രായ പ്രകടനങ്ങള്‍ ഉയരവെ ഒരു പിതാവും സഹോദരനും പറയുന്നു, ഹൈദരാബാദ് മോഡല്‍ വേണമെന്ന്.

  ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ 23കാരിയെ ക്രൂരമായ പീഡിപ്പിച്ച ശേഷം ഏറെനാള്‍ കഴിഞ്ഞ് അതേ പ്രതികളിലൊരാള്‍ ഇരയെ തീവച്ചു കൊന്നിരിക്കുന്നു. ഈ യുവതിയുടെ പിതാവും സഹോദരനുമാണ് തങ്ങള്‍ക്ക് നീതി വേണമെന്നും ഹൈദരാബാദ് മോഡലില്‍ ഉന്നാവോ പ്രതികളെയും വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെടുന്നത്. അവരുടെ വാക്കുകള്‍ക്ക് മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ് രാജ്യം...

  ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു

  ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു

  ഉന്നാവോ ബലാല്‍സംഗത്തിന് ഇരയായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതി കഴിഞ്ഞ വ്യാഴാഴ്ച തീവയ്ക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ യുവതിയെ ലഖ്‌നൗവിലെ ആശുപത്രിയിലും ശേഷം ദില്ലിയിലെ സ്ദര്‍ജങ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. അവളുടെ പിതാവും സഹോദരനുമാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിച്ചത്.

  ഹൈദരാബാദ് മോഡല്‍

  ഹൈദരാബാദ് മോഡല്‍

  ഹൈദരാബാദില്‍ ബലാല്‍സംഗ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്ന പോലെ ഉന്നാവോ പ്രതികളെയും കൊല്ലണമെന്ന് പിതാവ് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് നീതി വേണമെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  എന്റെ മകളെ നഷ്ടപ്പെട്ടു

  എന്റെ മകളെ നഷ്ടപ്പെട്ടു

  ഹൈദരാബാദില്‍ ബലാല്‍സംഗ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന അതേ വേളയില്‍ തന്നെയാണ് ഉന്നാവോ കേസിലെ ഇര അന്ത്യശ്വാസം വലിക്കുന്നത്. കേസിന്റെ ആവശ്യത്തിന് റായ്ബറേലിയിലേക്ക് പോകവെയാണ് യുവതിയെ പ്രതി തീവച്ചത്. എന്റെ മകളെ നഷ്ടപ്പെട്ടു, പ്രതികളെ വെടിവച്ചു കൊല്ലണം- പിതാവ് ആവശ്യപ്പെട്ടു.

  എന്നെ രക്ഷിക്കൂ എന്ന് സഹോദരി

  എന്നെ രക്ഷിക്കൂ എന്ന് സഹോദരി

  പ്രതികളായ അഞ്ചുപേരും ഭൂമുഖത്ത് ജീവിച്ചിരിക്കാന്‍ പാടില്ലെന്ന് ഉന്നാവോ കേസിലെ യുവതിയുടെ സഹോദരന്‍ പറഞ്ഞു. അവരുടെ പേര് തന്നെ തുടച്ചുനീക്കപ്പെടണം. തന്റെ സഹോദരിക്ക് നീതി കിട്ടണം. യോഗി ആദിത്യനാഥ് നീതി ഉറപ്പാക്കണം. എന്നെ രക്ഷിക്കൂ എന്ന് സഹോദരി ആവശ്യപ്പെട്ടിരുന്നു. പക്ഷേ തനിക്ക് സാധിച്ചില്ലെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  തുടര്‍ക്കഥകള്‍

  തുടര്‍ക്കഥകള്‍

  ഉന്നാവോയില്‍ ബാലാല്‍സംഗ വാര്‍ത്തകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെയും ചില പോലീസുകാരുടെയും ഒത്താശ പ്രതികള്‍ക്കുണ്ടെന്നാണ് ആക്ഷേപം. യോഗി സര്‍ക്കാര്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

   മൃതദേഹം മറവ് ചെയ്യും, ദഹിപ്പിക്കില്ല

  മൃതദേഹം മറവ് ചെയ്യും, ദഹിപ്പിക്കില്ല

  ഉന്നാവോയിലെ ഇരയുടെ മൃതദേഹം മറവ് ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം. ദഹിപ്പിക്കില്ലെന്ന് സഹോദരന്‍ പറഞ്ഞു. പ്രതികള്‍ തന്റെ മകളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം പോലീസിനെയും അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ കാര്യമായി എടുത്തില്ലെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു.

  മുഖ്യമന്ത്രി ആദിത്യനാഥ് പറയുന്നു

  മുഖ്യമന്ത്രി ആദിത്യനാഥ് പറയുന്നു

  റായ്ബറേലിയിലെ കോടതിയിലേക്ക് കേസിന്റെ വാദം കേള്‍ക്കലിനായി പോകവെയാണ് യുവതിയെ വീണ്ടും ആക്രമിച്ചതും കത്തിച്ചതും. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അതിവേഗ കോടതിയില്‍ വിചാരണ ചെയ്ത് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.

   ബിജെപി നേതാക്കള്‍ എത്തിയില്ല

  ബിജെപി നേതാക്കള്‍ എത്തിയില്ല

  ഉത്തര്‍ പ്രദേശ് ഭരിക്കുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാക്കളോ ഉന്നത ഉദ്യോഗസ്ഥരോ ഇതുവരെ തങ്ങളെ സന്ദര്‍ശിച്ചില്ലെന്ന് പിതാവ് പറഞ്ഞു. തങ്ങളുടെ ആവലാതികള്‍ ഉന്നത പോലീസ് ഓഫീസര്‍മാര്‍ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രസ്താവന വന്നതിന് പിന്നാലെ യുവതിയുടെ വീട്ടില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സന്ദര്‍ശിച്ചു.

  English summary
  Unnao Rape Victim's Father, Brother Demands Hyderabad-like Encounter for Accused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X