കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടത് കൊടുംക്രൂരത; ഒരാളും തിരിഞ്ഞുനോക്കിയില്ല

Google Oneindia Malayalam News

ദില്ലി: ഉന്നാവോയില്‍ ക്രൂര ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടത് കടുത്ത അവഗണന. നീതി തേടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ഉത്തര്‍ പ്രദേശിലെ എല്ലാ ഉന്നത നേതാക്കളെയും തങ്ങളുടെ പ്രതിസന്ധി അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും പോലീസ് ഓഫീസര്‍മാര്‍ക്കും കത്തെഴുതി. ആരും രക്ഷക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ജൂലൈ 12ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ഈ കത്താകട്ടെ ചീഫ് ജസ്റ്റിന് മുന്നില്‍ സമയത്തിന് എത്തിയതുമില്ല.

ഒടുവില്‍ പെണ്‍കുട്ടിയും കുടുംബവും യാത്ര ചെയ്ത കാര്‍ ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. സുപ്രീംകോടതി ശക്തമായ ഇടപെടലാണ് വിഷയത്തില്‍ നടത്തിയിരിക്കുന്നത്. കുടുംബത്തെ തീര്‍ത്തും അവഗണിച്ച യുപിയിലെ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

36 കത്തുകള്‍

36 കത്തുകള്‍

രാഷ്ട്രീയ നേതാക്കള്‍ക്കും പോലീസ് ഓഫീസര്‍മാര്‍ക്കും 36 കത്തുകളാണ് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അയച്ചത്. ഒരാള്‍ പോലും പ്രതികരിച്ചില്ല. ജില്ലാ കളക്ടര്‍ക്കും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കത്തയച്ചിരുന്നു. ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നുമാണ് എല്ലാ കത്തിലും ആവശ്യപ്പെട്ടത്.

നിരന്തരം ഭീഷണി

നിരന്തരം ഭീഷണി

ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ആളുകള്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി. മാനസികമായി പീഡിപ്പിച്ചു. കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമെല്ലാം വിശദീകരിച്ചാണ് എല്ലാ പ്രമുഖര്‍ക്കും കത്തയച്ചത്. എന്റെ കുടുംബത്തിലെ എല്ലാവരെയും ഇല്ലാതാക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇന്ന് താന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍...

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍...

സെന്‍ഗാറിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയ കാര്യം സിബിഐയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ സെന്‍ഗാറിനെ ഉന്നാവോ ജയിലില്‍ നിന്ന് സിതാപൂര്‍ ജയിലിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ ജൂലൈ 11ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ യുപി ഡിജിപിക്ക് കത്തയച്ചിരുന്നു. തൊട്ടുപിന്നാലെ ചീഫ് ജസ്റ്റിസിനും കത്തയച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കാര്‍ അപകടമുണ്ടായത്.

Recommended Video

cmsvideo
ഉന്നാവോയിലെ കൊടുംക്രൂരതയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാക്കള്‍ക്ക്
25 ലക്ഷം രൂപ സഹായം

25 ലക്ഷം രൂപ സഹായം

പെണ്‍കുട്ടിയെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നാണ് ലഖ്‌നൗവിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഇടക്കാല സഹായമായി 25 ലക്ഷം രൂപ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. കുടുംബത്തിന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

കെജ്രിവാളിന്റെ വന്‍ പ്രഖ്യാപനം; ബിജെപിക്ക് ഞെട്ടല്‍, യാത്രയ്ക്ക് പിന്നാലെ വൈദ്യുതിയും ഫ്രീകെജ്രിവാളിന്റെ വന്‍ പ്രഖ്യാപനം; ബിജെപിക്ക് ഞെട്ടല്‍, യാത്രയ്ക്ക് പിന്നാലെ വൈദ്യുതിയും ഫ്രീ

English summary
Unnao survivor’s family sent 36 letters to officials but no response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X