കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത്; സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി, വ്യാഴാഴ്ച പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവോ കൂട്ട ബലാല്‍സംഗത്തിലെ ഇര സുപ്രീംകോടതിക്ക് അയച്ച കത്ത് കോടതി വ്യാഴാഴ്ച പരിഗണിക്കും. ജൂലൈ 12ന് അയച്ച കത്താണ് ഓഗസ്റ്റ് ഒന്നിന് കോടതി പരിഗണിക്കുന്നത്. 28ന് പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും യാത്ര ചെയ്ത കാര്‍ ദുരൂഹമായ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടിരുന്നു. പെണ്‍കുട്ടി അത്യാസന്ന നിലയിലാണ്.

Ranjan

ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാന്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ ഒട്ടേറെ ദുരൂഹ സംഭവങ്ങളാണ് ആവര്‍ത്തിക്കുന്നത്. പെണ്‍കുട്ടിയുടെ കത്ത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടും നാളെ പരിഗണിക്കും. പെണ്‍കുട്ടി അയച്ച കത്ത് സംബന്ധിച്ച് ചൊവ്വാഴ്ചയാണ് അറിഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീംകോടതിയില്‍ പോസ്‌കോ കേസുകളില്‍ കോടതിയെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇരയുടെ കത്ത് എന്തുകൊണ്ടാണ് തന്റെ മുന്നിലെത്താന്‍ വൈകിയത് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറി ജനറലിനോടും കോടതി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കുംകോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കും

പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്. ബിജെപി എംഎല്‍എയെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ തയ്യാറാക്കി. ചിലര്‍ തന്റെ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറയുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ കത്ത്. ചിലര്‍ തന്റെ വീട്ടില്‍ വന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരായ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കുടുംബത്തെ മൊത്തം വ്യാജ കേസുകളില്‍ ജയിലില്‍ അടയ്ക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിയുണ്ടായെന്നും പെണ്‍കുട്ടി പറയുന്നു.

English summary
Unnao Survivor's Letter To SC To Be Taken Up Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X