കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലര്‍ തന്റെ വീട്ടില്‍വന്നു... ഉന്നാവോ ബലാല്‍സംഗ ഇരയുടെ വെളിപ്പെടുത്തല്‍, ചീഫ് ജസ്റ്റിസിന് കത്ത്

Google Oneindia Malayalam News

ദില്ലി: ദുരൂഹമായ അപകടത്തില്‍പ്പെട്ട് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ ബലാല്‍സംഗ കേസിലെ ഇര ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിന് അയച്ച കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ചിലര്‍ തന്റെ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കയച്ച കത്തില്‍ പറയുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ കത്ത്.

ചിലര്‍ തന്റെ വീട്ടില്‍ വന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരായ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കുടുംബത്തെ മൊത്തം വ്യാജ കേസുകളില്‍ ജയിലില്‍ അടയ്ക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിയുണ്ടായെന്നും പെണ്‍കുട്ടി പറയുന്നു. ജൂലൈ 12നാണ് ചീഫ് ജസ്റ്റിസിന് പെണ്‍കുട്ടി കത്തയച്ചത്. ഈ ഘട്ടത്തില്‍ കത്ത് പുറത്തായത് ഉത്തര്‍ പ്രദേശ് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

യുപി പോലീസിനെയും അറിയിച്ചു

യുപി പോലീസിനെയും അറിയിച്ചു

ബിജെപി എംഎല്‍എ സെന്‍ഗാര്‍ ബലാല്‍സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു. ഏറെ നാളത്തെ നിയമ-സമര പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറായത്. എംഎല്‍എ ഇപ്പോള്‍ ജയിലിലാണ്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ യുപി പോലീസിന് കത്തയച്ചിരുന്നു. രണ്ടു തവണയാണ് ഭീഷണിയുണ്ടായെന്നും അമ്മ പറയുന്നു.

ദുരൂഹമായി അപകടം

ദുരൂഹമായി അപകടം

എംഎല്‍എ ജയിലിലാണെങ്കിലും സ്വാധീനം ഉപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ദില്ലി പോലീസിനും കത്തയച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് സഭയില്‍ വന്‍ ബഹളമാണ്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

പെണ്‍കുട്ടിയും കുടുംബാംഗങ്ങളും അഭിഭാഷകനും കാറില്‍ യാത്ര ചെയ്യവെയാണ് ജൂലൈ 28ന് റായ്ബറേലിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. ഉന്നവോ ഇരയും അഭിഭാഷകനും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതാണ് വിവരം.

കേസെടുക്കാന്‍ ധൈര്യമില്ലാതെ പോലീസ്

കേസെടുക്കാന്‍ ധൈര്യമില്ലാതെ പോലീസ്

ബന്‍ഗാര്‍മാവു മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള ബിജെപി നേതാവാണ് സെന്‍ഗാര്‍. ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് പെണ്‍കുട്ടി ആരോപണം ഉന്നയിച്ചിട്ടും കേസ് തീരെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ സമരം നടത്തിയ പെണ്‍കുട്ടി തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ദേശീയ തലത്തില്‍ വാര്‍ത്തയായത്. പിന്നീടാണ് എംഎല്‍എയെ പ്രതിചേര്‍ത്തത്.

പിതാവിനെ മര്‍ദ്ദിച്ചു കൊന്നു, സാക്ഷിയും കൊല്ലപ്പെട്ടു

പിതാവിനെ മര്‍ദ്ദിച്ചു കൊന്നു, സാക്ഷിയും കൊല്ലപ്പെട്ടു

തൊട്ടുപിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തു. വ്യാജക്കേസാണിതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍വച്ച് പിതാവിനെ എംഎല്‍എയുടെ സഹോദരനും സംഘവും ക്രൂരമായി തല്ലിച്ചതച്ചു. പിതാവ് മരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസും പിന്‍വലിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. പിതാവിനെ ആക്രമിച്ച സംഭവത്തില്‍ ദൃക്‌സാക്ഷിയായ മുഹമ്മദ് യൂനുസ് മാസങ്ങള്‍ക്ക് ശേഷം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

രാജ്യസഭയില്‍ അമിത് ഷാ തന്ത്രങ്ങള്‍ വിജയിക്കുമോ? 18ല്‍ ഏഴ് അടര്‍ത്താന്‍ നീക്കം, മുത്തലാഖ് സഭ കടക്കുംരാജ്യസഭയില്‍ അമിത് ഷാ തന്ത്രങ്ങള്‍ വിജയിക്കുമോ? 18ല്‍ ഏഴ് അടര്‍ത്താന്‍ നീക്കം, മുത്തലാഖ് സഭ കടക്കും

English summary
Unnao survivor wrote to CJI days before accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X