കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസങ്ങളായി ഉന്നാവോ പെൺകുട്ടിക്ക് ഭീഷണി.. ചെറുവിരൽ പോലും അനക്കാതെ യോഗി.. ''അവർ ഞങ്ങളെ തീർക്കും''!

Google Oneindia Malayalam News

ദില്ലി: വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ബിജെപി എംഎല്‍എ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ ഇല്ലാതാക്കാനുളള ആസൂത്രിതമായ ശ്രമമാണ് നടന്നത് എന്ന ആരോപണം ശക്തമാവുകയാണ്. എംഎല്‍എയുടെ ആളുകള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി നല്‍കിയിട്ടും യോഗി ആദിത്യനാഥിന്റെ സര്‍ക്കാരോ പോലീസോ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല എന്ന ആരോപണം പെണ്‍കുട്ടിയുടെ കുടുംബം ഉന്നയിക്കുന്നു.

കനലൂതി തരൂരും ക്യാപ്റ്റനും, കോൺഗ്രസിന്റെ അന്തിമ പട്ടികയിൽ മൂന്ന് പേർ, പ്രിയങ്ക ഗാന്ധിയോ?കനലൂതി തരൂരും ക്യാപ്റ്റനും, കോൺഗ്രസിന്റെ അന്തിമ പട്ടികയിൽ മൂന്ന് പേർ, പ്രിയങ്ക ഗാന്ധിയോ?

എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ ശേഷം മാസങ്ങളോളം തങ്ങള്‍ക്ക് ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതായി പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു. നിരവധി തവണ ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും എന്നാല്‍ യോഗി ആദിത്യനാഥില്‍ നിന്ന് ഒരു വിധത്തിലുളള പ്രതികരണവും ലഭിച്ചില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

bjp

ലഖ്‌നൗവിലെ ആശുപത്രിയിലാണ് നിലവില്‍ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നത്. ദില്ലിയിലേക്ക് ചികിത്സ മാറ്റിയില്ലെങ്കില്‍ പെണ്‍കുട്ടിക്ക് എന്തും സംഭവിക്കാനുളള സാധ്യത ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ദില്ലി വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ പ്രതികരിച്ചത്. ആശുപത്രിക്ക് ചുറ്റും എംഎല്‍എയുടെ ഗുണ്ടകള്‍ ആണെന്നും പെണ്‍കുട്ടിയെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കിംഗ് ജോര്‍ജ്‌സ് ആശുപത്രി മുറ്റം നിലവിളികളാല്‍ നിറയുകയാണ്. വാഹനാപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ട് കഴിഞ്ഞു. എംഎല്‍എയുടെ ആളുകളാണ് ഇവിടെയുളളത് എന്നും തങ്ങളെ അവര്‍ തീര്‍ക്കുമെന്നുമാണ് ബന്ധുക്കള്‍ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷയോടെ കണ്ണീരോടെ പരാതിപ്പെട്ടത്. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അഖിലേഷിന്റെ കാലുകളിലേക്ക് വീണാണ് പലരും നിലവിളിച്ചത്. കേസ് യോഗി സർക്കാർ സിബിഐക്ക് വിട്ടിരിക്കുകയാണ്.

പുതിയ നീക്കത്തിന് ആർഎസ്എസ്, സൈനിക സ്കൂളുകൾ തുടങ്ങുന്നു, തുടക്കം ഉത്തർ പ്രദേശിൽ നിന്ന്!പുതിയ നീക്കത്തിന് ആർഎസ്എസ്, സൈനിക സ്കൂളുകൾ തുടങ്ങുന്നു, തുടക്കം ഉത്തർ പ്രദേശിൽ നിന്ന്!

English summary
Unnao rape survivor's family accuse UP Chief Minister Yogi Adityanath of negligence despite frequent complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X