നിധി വേട്ട:ഒരടി കുഴിച്ചപ്പോള്‍ മതില്‍
ഉന്നവ്: ഉത്തര്‍പ്രദേശിലെ ഉന്നവ് ജില്ലയില്‍ രാജാ റാംബുക്‌സ് സിങിന്റെ കോട്ടയില്‍ ആര്‍ക്കിയോജളക്കില്‍ സര്‍വ്വേയുടെ നേതൃത്വത്തില്‍ സ്വര്‍ണ നിധിക്ക് വേണ്ടിയുള്ള ഖനനം തുടരുകയാണ്. ഏതാണ്ട് ഒരടിയോളം താഴ്ചയില്‍ കുഴിച്ചപ്പോള്‍ തന്നെ പുരാതന കാലത്തെ മതിലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
2013 ഒക്ടോബര്‍ 20 നാണ് മതിലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. പഴയ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഖനനം നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ പോലും കടത്തി വിടുന്നില്ല. കനത്ത പോലീസ് കാവലിലാണ് പരിശോധന നടക്കുന്നത്.

ഇതുവരെ 102 സെന്റി മീറ്റര്‍ താഴ്ചയില്‍ ഖനനം നടത്തിയിട്ടുണ്ട്. ഖനനത്തിന്റെ രീതിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയതായിട്ടാണ് അറിവ്.
ഇതിനിടെ സംസ്ഥാനത്തെ മറ്റ് പല പഴയ കോട്ടകളിലും അനധികൃത ഖനനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പഴയ കോട്ടകളിലും അമ്പലങ്ങളിലും നിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇത്.
ഇത്തരം സംഭവങ്ങളില്‍ തങ്ങള്‍ക്കുള്ള ആശങ്ക ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അനധികൃമായി നടത്തുന്ന ഖനനങ്ങള്‍ ചരിത്ര പ്രാധാന്യമുള്ള പല സ്മാരകങ്ങളേയും നശിപ്പിക്കാന്‍ ഇടയുണ്ട്. ഇത് തടയണമെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉന്നവിലെ സാധു ശോഭന്‍ സര്‍ക്കാര്‍ എന്ന സന്യാസി കണ്ട സ്വപ്‌നത്തെത്തുടര്‍ന്നാണ് നിധിക്ക് വേണ്ടിയുള്ള ഖനനം തുടങ്ങിയത്. 1000 ടണ്‍ സ്വര്‍ണം കോട്ടക്കടിയില്‍ ഉണ്ടെന്നായിരുന്നു സന്യാസിയുടെ സ്വപ്നം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചാല്‍ നിധി കിട്ടില്ലെന്നാണ് ഇപ്പോള്‍ ശോഭന്‍ സര്‍ക്കാര്‍ പറയുന്നത്. സൈന്യം നേരിട്ട് ഇറങ്ങി കുഴിച്ചാലെ സ്വര്‍ണം കിട്ടൂ എന്നും ശോഭന്‍ സര്‍ക്കാര്‍ പറയുന്നു.












Click it and Unblock the Notifications