കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നവിലെ നിധി മോഡിക്ക് പണി കോടുക്കാനോ

  • By Soorya Chandran
Google Oneindia Malayalam News

ഉന്നവ്: രാജ്യമെങ്ങും ഇപ്പോള്‍ ഉന്നവിലെ നിധിയെ കുറിച്ച് ആണ് സംസാരം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഖനനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഒരാള്‍ സ്വപ്‌നം കണ്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇങ്ങനെ ഒരു സാഹസത്തിന് മുതിരുമോ എന്ന ഒരു സംശയവും പരക്കെ ഉന്നയിക്കപ്പെടുന്നുണ്ട്. ആ സംശയം ഒടുവില്‍ നീളുന്നത് നരേന്ദ്ര മോഡിക്കെതിരെയുള്ള ഗൂഢാലോചനയിലേക്കും ആണ്.

2013 ഒക്ടോബര്‍ 19 നാണ് ഉത്തര്‍പ്രദേശില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ പ്രചാരണം തുടങ്ങുന്നത്. കാണ്‍പൂരില്‍ മോഡിയുടെ മെഗാ റാലിയും. കാണ്‍പൂരിന് തൊട്ടുത്ത് തന്നെയാണ് ഉന്നവും. മോഡിയുടെ റാലി പൊളിക്കാന്‍ വേണ്ടി കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് ഒപ്പിച്ച സൂത്രമാണോ ഈ സ്വര്‍ണ ഖനനം എന്നാണ് സംശയം. ആളുകള്‍ സ്വര്‍ണം കുഴിക്കുന്നത് കാണാന്‍ പോകുമോ മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ വരുമോ. ഈ ഒരു ആശയക്കുഴപ്പം സൃഷ്ടിക്കലായിരുന്നു പദ്ധതിയെന്നും പറയുന്നു.

ഇതിനിടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുള്‍ കലാം, സ്വര്‍ണ ഖനനത്തിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നതും കൗതുകം ഉണ്ടാക്കി.

ശോഭന്‍ സര്‍ക്കാര്‍ ദേഷ്യത്തില്‍

ശോഭന്‍ സര്‍ക്കാര്‍ ദേഷ്യത്തില്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഖനന രീതികള്‍ സ്വര്‍ണം സ്വപ്‌നം കണ്ട സന്യാനി സാധു ശോഭന്‍ സര്‍ക്കാരിന് അത്ര പിടിച്ചിട്ടില്ലത്രെ. അദ്ദേഹം ദേഷ്യത്തിലും ആണ്. ഇതിനിടെ ഫത്തേപൂരിലെ ആദംപൂര്‍ ഗ്രാമത്തില്‍ 2500 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന്കൂടി നമ്മുടെ സന്യാസി സ്വപ്‌നം കണ്ടു. ഇക്കാര്യം അവിടത്തെ ജില്ല മജിസ്‌ട്രേറ്റിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട് കക്ഷി.

ദൈവമേ..സ്വര്‍ണം ഉണ്ടാകണേ

ദൈവമേ..സ്വര്‍ണം ഉണ്ടാകണേ

ഉന്നവിലെ രാജ റാം ബുക്‌സ് സിങിന്റെ കോട്ടിയില്‍ പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനം തുടങ്ങും മുമ്പ് ഗ്രാമത്തിലെ പൂജാരികള്‍ പ്രാര്‍ത്ഥന നടത്തുന്നു.

 തുടക്കം

തുടക്കം

രാജാ റാം ബുക്‌സ് സിങിന്റെ കോട്ടയില്‍ പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനം തുടങ്ങുന്നത് കാണാന്‍ എത്തിയ ആള്‍ക്കൂട്ടം

പ്രതീക്ഷ

പ്രതീക്ഷ

ഉല്‍ഖനനം നടക്കുന്ന കോട്ടക്കടുത്തുള്ള പഞ്ചായത്ത് ഓഫീസില്‍ കൂടി നില്‍ക്കുന്നവര്‍.

ഖനന വഴികള്‍

ഖനന വഴികള്‍

ഖനനം തുടങ്ങുന്നതിന് മുമ്പ് സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍.

 ശിവക്ഷേത്രം

ശിവക്ഷേത്രം

കോട്ടക്കുള്ളില്‍ ഉള്ള ശിവക്ഷേത്രത്തിന്റെ സമീപത്താണ് ഖനനം നടക്കുന്നത്.

കാഴ്ചക്കാര്‍

കാഴ്ചക്കാര്‍

ഖനനം കാണാന്‍ ദുരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഉന്നവിലേക്ക് ഒഴുകുകയാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ടിവി ചാനലുകളുടെ ഒബി വാനുകളും ചിത്രത്തില്‍ കാണാം.

 പ്രതീക്ഷയോടെ കാത്തിരിപ്പ്

പ്രതീക്ഷയോടെ കാത്തിരിപ്പ്

ഖനനം കാണാനെത്തിയ നാട്ടുകാര്‍

പ്രതീക്ഷയോടെ കാത്തിരിപ്പ്

പ്രതീക്ഷയോടെ കാത്തിരിപ്പ്

ഖനനം കാണാനെത്തിയ നാട്ടുകാര്‍

നിധി കാണാന്‍

നിധി കാണാന്‍

ഖനനം നടക്കുന്ന ശിവ ക്ഷേത്ര പരിസരത്തേക്ക് നടന്നുപോകുന്ന ആളുകള്‍.

നിധി കാണാന്‍

നിധി കാണാന്‍

ഖനനം നടക്കുന്ന ശിവ ക്ഷേത്ര പരിസരത്തേക്ക് നടന്നുപോകുന്ന ആളുകള്‍.

തോക്കേന്തിയ കാവല്‍

തോക്കേന്തിയ കാവല്‍

സിസിടിവി ക്യാമറകളടക്കം ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

English summary
Is Unnao treasure hunt a 'ploy' to derail Narendra Modi's Mission UP?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X