കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവ് വാഹനാപകട കേസ്; കുൽദീപ് സിംഗ് സെൻഗാറിനെതിരെ സിബിഐ കുറ്റപത്രം, കൊലക്കുറ്റം ചുമത്തിയില്ല

Google Oneindia Malayalam News

ലഖ്നോ: ഉന്നാവ് വാഹനാപകടക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കേസിൽ കുൽദീപ് സിംഗ് സെൻഗാർ, ഡ്രൈവർ ആഷിഷ് കുമാർ പാൽ തുടങ്ങിയവരെ പ്രതിചേർത്താണ് കുറ്റപത്രം. ക്രിമിനൽ ഗൂഡാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സെൻഗാറിനെതിരെ ചുമത്തിയിരിക്കുന്നത്. സെൻഗാറിനെതിരെ കൊലക്കുറ്റം ചുമത്താൻ സിബിഐ തയ്യാറായില്ല.

 കശ്മീരിൽ പോസ്റ്റ് പെയിഡ് മൊബൈൽ സേവനങ്ങൾ പുനസ്ഥാപിക്കുന്നു; 68 ദിവസത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ കശ്മീരിൽ പോസ്റ്റ് പെയിഡ് മൊബൈൽ സേവനങ്ങൾ പുനസ്ഥാപിക്കുന്നു; 68 ദിവസത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ

ഇക്കഴിഞ്ഞ ജൂലൈ 28നാണ് കേസിനാദ്പദമായ സംഭവം നടക്കുന്നത്. കുൽദീപ് സിംഗ് സെൻഗാർ ബലാത്സംഗത്തിന് ഇരയാക്കിയ ഉന്നാവിലെ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേൽക്കുകയും ബന്ധുക്കളായ രണ്ട് സ്ത്രീകൾ തൽക്ഷണം മരിക്കുകയും ചെയ്തു. കുൽദീപ് സെൻഗാറാണ് അപകടത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയായിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് അപകട കേസിൽ അന്വേഷണം വേഗം പൂർത്തിയാക്കിയത്.

unnao

തുടർന്ന് നടന്ന അന്വേഷണത്തിൽ കാറുമായി കൂട്ടിയിടിച്ച ട്രക്ക് പോലീസ് കണ്ടെടുത്തു. ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മറച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരും അപകട സമയത്ത് ഒപ്പം ഉണ്ടാകാതിരുന്നത് ദുരൂഹത വർദ്ധിച്ചിച്ചു. അശ്രദ്ധമായി വാഹനം ഓടിക്കുക, അമിത വേഗം തുടങ്ങിയ കുറ്റങ്ങളാണ് ട്രക്ക് ഡ്രൈവർ ആശിഷ് കുമാർ പാലിനെതിരെ ചുമത്തിയിരിക്കുന്നത്. ലഖ്നോവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ കോടതി നിർദ്ദേശ പ്രകാരം ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുൽദീപ് സെൻഗാറാണ് അപകടത്തിന് പിന്നിലെന്ന് പെൺകുട്ടി മൊഴി നൽകി.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉന്നാവ് പെൺകുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി ദിവസങ്ങൾക്കുള്ളിലാണ് അപകടം സംഭവിക്കുന്നത്. 2017ലാണ് പ്രായപൂർത്തിയാകാത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് സെൻഗാർ പീഡിപ്പിച്ചുവെന്നാണ് കേസ്, യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിൽ പെൺകുട്ടിയും അമ്മയും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് കേസ് രാജ്യശ്രദ്ധ ആകർഷിച്ചത്.

English summary
Unnao victiom accident case: CBI submit charge sheet against Kuldeep sengar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X