കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ കേസ്; പെൺകുട്ടിയെ ദില്ലിയിലെ എയിംസിലെക്ക് മാറ്റണമെന്ന് കോടതി

Google Oneindia Malayalam News

ദില്ലി: വാഹനാപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുന്ന ഉന്നാവോ ബലാത്സംഗ കേസിലെ ഇരയായ പെൺകുട്ടിയെ ലഖ്നൗവിൽ നിന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. നിലവില്‍ ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. ആശുപത്രി അധികൃതരുടെ മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാ ണ് കോടതി ഉത്തരവ്.

<strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!</strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!

പെൺകുട്ടിയും അവരുടെ അഭിഭാഷകനും നേരിയ പുരോഗതിയുണ്ടെനാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. അഭിഭാഷകനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. പക്ഷേ കോമ സ്റ്റേജിലണെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ദില്ലിയിലേക്ക് മാറ്റാൻ ജസ്റ്റിസ് ദീപക് ഗുപ്തയുടെയുടെയും അനിരുദ്ധ ബോസിന്റെയും ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

Supeme Court

അതിനിടെ ഉന്നാവോ പീഡനക്കേസില്‍ വിചാരണ ഇന്ന് തുടങ്ങും. പ്രതിയായ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ദില്ലിയില്‍ എത്തിച്ചിട്ടുണ്ട്. ഉന്നാവോ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ദില്ലിയിലേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരിവിട്ടിരുന്നു. പെൺകുട്ടിയും അഭിഭാഷകനും കഴിഞ്ഞമാലം 30നായിരുന്നു അപകടത്തിൽപെട്ടത്.

ഉത്തര്‍ പ്രദേശില്‍ സുതാര്യമായ വിചാരണ സാധ്യമാകില്ലെന്ന ആരോപണം നിലനില്‍ക്കെ, ഉന്നാവോ ബലാത്സംഗവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ദില്ലിയിലേക്ക് മാറ്റാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ ദില്ലിയിലേക്ക് മാറ്റിയത്.

English summary
Unnao victim to be airlifted to Delhi AIIMS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X