കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടത് ക്രൂരത, പ്രിയങ്കയ്ക്ക് മുന്നില്‍ തുറന്ന് പറച്ചില്‍!!

Google Oneindia Malayalam News

ലഖ്‌നൗ: ഉന്നാവോ പെണ്‍കുട്ടിയെ തീ തൊളുത്തി കൊന്ന സംഭത്തിന് പിന്നാലെ കുടുംബത്തിന് നേരിട്ട ക്രൂരത വെളിപ്പെടുത്തി പിതാവും ബന്ധുക്കളും. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച പ്രിയങ്ക ഗാന്ധിയോടാണ് ഇക്കാര്യങ്ങള്‍ കുടുംബം വെളിപ്പെടുത്തിയത്. പ്രതികള്‍ ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് വ്യക്തമാകുന്നത്. കുട്ടിയുടെ അമ്മാവനെയും കുടുംബത്തിലെ പത്ത് വയസ്സുകാരനെ ഒരുവര്‍ഷത്തോളം പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.

1

അതേസമയം കഴിഞ്ഞ വര്‍ഷം കടുത്ത മാനസികമായ ഭീകരാവസ്ഥയിലൂടെയാണ് ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം കടന്നുപോയതെന്ന് പ്രിയങ്ക പറയുന്നു. അവര്‍ അക്കാര്യം വിശദീകരിച്ചപ്പോള്‍ എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. കുറ്റവാളികള്‍ അവരെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദിക്കുകയും വരെ ചെയ്തു. വെറും പത്ത് വയസ്സുള്ള ഒരു കുട്ടിയെ പോലും അവര്‍ വെറുതെ വിട്ടില്ല. അവരുടെ കൃഷിയിടവും ആ കുറ്റവാളികള്‍ കത്തിച്ച് കളഞ്ഞെന്നും പ്രിയങ്ക പറഞ്ഞു.

ഒരുവര്‍ഷത്തോളം പ്രതികള്‍ അവരെ പീഡിപ്പിക്കുന്നത് പോലീസോ ഭരണാധികാരികളോ അറിഞ്ഞില്ല. ഇതിന് പോലീസും ഭരണകൂടവുമാണ് മറുപടി നല്‍കേണ്ടത്. ഇത്ര വലിയ സംഭവമുണ്ടായിട്ടും അവരെങ്ങനെ അറിയാതെ പോയെന്നും പ്രിയങ്ക ചോദിക്കുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. ഇത്ര വലിയ സംഭവമുണ്ടായിട്ടും, എന്തുകൊണ്ട് പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രിയങ്ക ചോദിച്ചു

Recommended Video

cmsvideo
Unnao Girl's Father Wants Justice Like Hyderabad | Oneindia Malayalam

ഉന്നാവോയില്‍ ഇതേ പോലൊരു സംഭവം നേരത്തെ നടന്നിട്ടും സര്‍ക്കാര്‍ ആ പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കിയില്ല. ആ കേസിലെ ഇരയുടെ കുടുംബത്തിനെ കൂട്ടത്തോടെ കൊല്ലാനും പ്രതികള്‍ ശ്രമിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം സംഭവത്തില്‍ ഉന്നാവോയില്‍ ആദ്യം തന്നെ എത്തിയത് പ്രിയങ്കയാണ്. ഒപ്പം സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, പ്രമോദ് തിവാരി, അനു ടണ്ടന്‍ എന്നിവരും ഉണ്ടായിരുന്നു.

 നീതി എന്നത് പ്രതികാരമല്ല... അങ്ങനെ സംഭവിച്ചാല്‍ നിയമത്തിന് വിലയില്ലാതാവുമെന്ന് ജസ്റ്റിസ് ബോബ്‌ഡെ നീതി എന്നത് പ്രതികാരമല്ല... അങ്ങനെ സംഭവിച്ചാല്‍ നിയമത്തിന് വിലയില്ലാതാവുമെന്ന് ജസ്റ്റിസ് ബോബ്‌ഡെ

English summary
unnao rape victims kin share ordeal with priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X