കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ അപകടം; ട്രക്ക് ഉടമസ്ഥൻ സമാജ് വാദി പാർട്ടി നേതാവിന്റെ സഹോദരൻ,അസ്വഭാവികതയില്ലെന്ന് പോലീസ്!

Google Oneindia Malayalam News

ലഖ്നൗ: ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ പീഡന പരാതി ഉന്നയിച്ച പതിനാറുകരി സ‍ഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. പെൺകുട്ടി സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറ്റിയ ട്രക്കിന്റെ ഉടമസ്ഥനെ പോലീസ് കണ്ടെത്തി. സമാജ് വാദി പാർട്ടി നേതാവ് നന്ദു പാലിന്റെ സഹോദരൻ ദേവേന്ദ്ര പാലിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് പോലീസ് കണ്ടെത്തി.

<strong>ജാതിമാറി വിവാഹം ചെയ്തു; വരന്റെ കുടുംബങ്ങൾക്ക് കൊടുത്ത ശിക്ഷ ഭീകരം, 8 പേരെ നഗ്നരാക്കി, പിന്നീട്...</strong>ജാതിമാറി വിവാഹം ചെയ്തു; വരന്റെ കുടുംബങ്ങൾക്ക് കൊടുത്ത ശിക്ഷ ഭീകരം, 8 പേരെ നഗ്നരാക്കി, പിന്നീട്...

അപകടത്തിന് പിന്നിൽ ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎ കുൽദീപി സിങ് സെൻഗാറും അദ്ദേഹത്തിന്റെ സഹോദരനും ആണെന്ന ബന്ധുക്കലുടെ ആരോപണത്തിന് ശേഷം പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ജയിലിൽ കഴിയുന്ന അമ്മാവനെ കാമാൻ പോകും വവി പെൺകുട്ടിയുടെ കാർ അപകടത്തിൽ പെടുന്നത്. നമ്പർ മറച്ച ട്രക്ക് കാറിലേക്ക് വന്നിടിക്കുകയായിരുന്നു.

രണ്ട് മരണം

രണ്ട് മരണം


അപകടത്തിൽ കാറിൽ പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ മരണപ്പെട്ടു. കാറോടിച്ചിരുന്ന അഭിഭാഷകനും പെൺകുട്ടിയും പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിലിടിച് ട്രക്കിന്റെ നമ്പർ കറുത്ത കളർകൊണ്ട് മറച്ചിരുന്നു. അപകടം നടന്ന ഉടനെ ട്രക്ക് ഓടിച്ചിരുന്നു ഡ്രൈവർ ഓടി രക്ഷപ്പെടുകയുമായിരുന്നു.

നീതി കിട്ടുമെന്ന് ഉറപ്പില്ല

നീതി കിട്ടുമെന്ന് ഉറപ്പില്ല


അതേസമയം എംഎല്‍എ കുല്‍ ദീപ് സിംഗ് സെംഗാള്‍ കേസില്‍ നിന്ന് പിന്മാറാന്‍ തങ്ങളെ സമ്മര്‍ദ്ദം ചെലുത്തുന്നതായി ബന്ധു ആരോപിക്കുന്നു. എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാരില്‍ നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും ബന്ധു പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ബന്ധു ആരോപിക്കുന്നു.

ദുരൂഹത, സിബിഐ അന്വേഷണം

ദുരൂഹത, സിബിഐ അന്വേഷണം

ദുരൂഹത, സിബിഐ അന്വേഷണംകഴിഞ്ഞ ഞായറാഴ്ച നടന്ന അപകടത്തിൽ സിബിഐ അന്വേഷണം നടത്താൻ യുപി സർക്കാർ ശുപാർശ ചെയ്തു. വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചു.

ജയിലിൽ വെച്ച് ഗുഢാലോചന

ജയിലിൽ വെച്ച് ഗുഢാലോചന

കോടതി അനുവദിച്ചിരുന്ന പോലീസ് സുരക്ഷ രണ്ടുദിവസം മുന്‍പ് യുപി പൊലീസ് അകാരണമായി പിന്‍വലിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒരു വർഷത്തോളമായി തടവുശിക്ഷ അനുഭവിക്കുകയാണ് കുൽദീപും സഹോദരനും. അപകടത്തിൽ കുൽദീപിനു പങ്കുണ്ടെന്നും പെൺകുട്ടിയെ അപായപ്പെടുത്താൻ ജയിലിൽ വച്ച് ഇവർ ഗൂഢാലോചന നടത്തിയെന്നും ഇരയുടെ അമ്മ ആരോപിച്ചിരുന്നു.

പെൺകുട്ടി വെൻറിലേറ്ററിൽ

പെൺകുട്ടി വെൻറിലേറ്ററിൽ

കാറോടിച്ചിരുന്നത് പെൺകുട്ടിയുടെ അഭിഭാഷകനാണ്. ഇയാൾക്കും പരിക്കുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാൾ മാനഭംഗ കേസിലെ പ്രധാന സാക്ഷിയാണ്. പരിക്കേറ്റ പെൺകുട്ടി ലക്‌നൗ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായാണ്. കൈകാലുകൾ, കഴുത്ത്, വാരിയെല്ല് എന്നിവിടങ്ങളിൽ ഗുരുതരമായ പൊട്ടലുകളുണ്ട്. അതീവ അപകടനില തരണം ചെയ്‌തെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

അസ്വാഭാവികത ഇല്ലെന്ന് പോലീസ്

അസ്വാഭാവികത ഇല്ലെന്ന് പോലീസ്

അതേസമയം അപകടത്തിൽ സ്വാഭാവികത ഒന്നും തന്നെ ഇല്ലെന്നാണ് പോലീസിന്റെ വാദം. വാഹന ലോൺ കുടിശ്ശിക ഉള്ളതിനാലാണ് നമ്പർ പ്ലേറ്റ് കറുത്ത കളർ പൂശി മായ്ച്ചു കളഞ്ഞതെന്നും പോലീസ് പറയുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ഉന്നാവോ ബലാത്സംഗ ഇരയെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് കാർ അപകടമെന്ന് ആരോപിച്ചിരുന്നു.

പീഡനം നടന്നത് 2017ൽ

പീഡനം നടന്നത് 2017ൽ

2017 ജൂണിലാണ് പെൺകുട്ടി പീഡനത്തിന് ഇരായായത്. ജോലി അഭ്യർത്ഥിച്ച് ഒരു ബനധുവിന്റെ കൂടെ പെൺകുട്ടി എംഎൽഎയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽവെച്ച് കുൽദീപ് സെൻഗാർ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. എംഎൽഎകെതിരെ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് പെൺകുട്ടിയും പിതാവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യശ്രമം നടത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

English summary
Unnavo accident; Truck owned by brother of Samajwadi Party leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X