കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടനില തരണം ചെയ്യാതെ ഉന്നാവ് പെണ്‍കുട്ടി; ആശങ്കയുണര്‍ത്തി കടുത്ത പനി

Google Oneindia Malayalam News

ദില്ലി: വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണര്‍ത്തി കടുത്ത പനി. പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നും ഇന്നലെ മുതന്‍ പനിയുള്ളത് ആശങ്കയാണെന്നും ലക്നൗ ആശുപത്രിയെല തീവ്രപരിചരണ വിഭാഗം മേധാവി ഡോ. സന്ദീപ് തിവാരി മാധ്യമങ്ങളോട് വ്യക്തമാക്കി. പെണ്‍കുട്ടി ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈ കാലുകള്‍ ചലിപ്പിച്ചു തുടങ്ങിയെന്നും തിവാരി പറഞ്ഞു.

<strong> ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്‍റ് ആക്കണം: എന്‍എസ്എസിനും താല്‍പര്യമെന്ന് ഐ ഗ്രൂപ്പ്, തിരിച്ചടിച്ച് എ</strong> ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്‍റ് ആക്കണം: എന്‍എസ്എസിനും താല്‍പര്യമെന്ന് ഐ ഗ്രൂപ്പ്, തിരിച്ചടിച്ച് എ

നിലവിലെ അവസ്ഥയിലെ കടുത്ത പനി സ്ഥിതി കൂടുതല്‍ വഷളാക്കുമോയെന്ന ആശങ്കയും ഡോക്ടര്‍മാര്‍ക്കുണ്ട്. അതേസമയം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്യതമായി ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നത് ആശാവഹമാണ്. ഈ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ ദില്ലിയിലേ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ലഖ്നൗവിനെ കിംഗ് ജോർജ് ആശുപ്ത്രി അധികൃതര്‍ എത്തിയത്.

hospital

പെണ്‍കുട്ടിയെ ഇപ്പോള്‍ ദില്ലിയിലേക്ക് മാറ്റേണ്ടതില്ലെന്ന നിലപാടാണ് കുടുംബാംഗങ്ങള്‍ക്കും ഉള്ളത്. കിംഗ് ജോര്‍ജ്ജില്‍ മികച്ച ചികിത്സയാണ് പെൺകുട്ടിക്ക് കിട്ടുന്നതെന്നും തൽക്കാലം ദില്ലിയിലേക്ക് മാറ്റേണ്ടതില്ലെന്നും കുടുംബാംഗങ്ങൾ കോടതിയെയും അറിയിച്ചു. ഇതോടെ പെണ്‍കുട്ടിയെ ഉടന്‍ ദില്ലിയിലെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് സുപ്രീംകോടതി തല്‍ക്കാല്‍ മരവിപ്പിച്ചു.

<strong> തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്</strong> തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്

അതേസമയം വാഹനപകടത്തില്‍ ഗുരുതരായി പരിക്കേറ്റ അഭിഭാഷകനെ വെന്‍റിലേറ്ററില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിയെന്നും ഡോ. തിവാരി വ്യക്തമാക്കി. അതിനിടെ വാഹന അപകടകേസില്‍ കുല്‍ദീപിനെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അപേക്ഷ ഇന്ന് തന്നെ കോടതി പരിഗണിക്കാനാണ് സാധ്യത.

English summary
Unnavo rape survivor is in critical stage, says doctors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X