കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അനാവശ്യ അഭിപ്രായങ്ങൾ': കശ്മീരിനെക്കുറിച്ചുള്ള ഒഐസിയുടെ അഭിപ്രായത്തിൽ പ്രതികരിച്ച് ഇന്ത്യ

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; ജമ്മു കശ്മീരിലെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷൻ (ഒഐസി) നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒഐസി സെക്രട്ടേറിയറ്റ് അനാവശ്യ പരാമർശങ്ങൾ നടത്തുന്നു എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഒഐസിയുടെ ഇത്തരം നടപടികളിൽ ഞങ്ങൾ നിരാശരാണെന്നും ബാഗ്ചി പറഞ്ഞു.

ഇത് ആദ്യമായല്ല കശ്മീർ വിഷയത്തിൽ ഒഐസി അഭിപ്രായം പറയുന്നത്. നേരത്തെയും ഇതിന് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ സംഘടന അവർക്ക് ഐക്യധാർഡ്യം പ്രഖ്യാപിക്കുന്നു എന്ന് കശ്മീരിൽ നടന്ന ചില സംഭവങ്ങളെ ചൂണ്ടിക്കാട്ടി നേരത്തെ ഇന്ത്യക്കെതിരെ ഒഐസി വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അന്നും ഇന്ത്യൻ സർക്കാർ ഈ അഭിപ്രായങ്ങൾ നിരസിക്കുകയായിരുന്നു. കശ്മീർ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ബാഗ്ചി പറഞ്ഞു. ഒരു രാജ്യത്തിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയ്‌ക്കെതിരായ വർഗീയ അജണ്ട നടപ്പിലാക്കുന്നതിൽ നിന്ന് ഒഐസി വിട്ടുനിൽക്കണം എന്ന് പാകിസ്ഥാനെ ലക്ഷ്യം വെച്ച് ഇന്ത്യ പറഞ്ഞു.

oicandarindambagchi

അതേ സമയം ജമ്മു കശ്മീരിലെ പാർലമെന്റ്, അസംബ്ലി മണ്ഡലങ്ങൾ പുനർനിർണയിക്കാൻ ചുമതലപ്പെടുത്തിയ ഡീലിമിറ്റേഷൻ കമ്മീഷൻ ഈ മാസം ആദ്യം അതിന്റെ അന്തിമ റിപ്പോർട്ട് വിജ്ഞാപനം ചെയ്തു. ഡീലിമിറ്റേഷൻ പ്രക്രിയകൾ പൂർത്തിയാകുന്നത് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയിരിക്കുകകയാണ്. നിലവിൽ 2018 മുതൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ലായിരുന്നു. നേരത്തെ ഒരു പ്രസ്താവനയിൽ, ഒഐസിയുടെ ജനറൽ സെക്രട്ടേറിയറ്റ് ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് അതിർത്തികൾ പുനർനിർണയിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിക്കുന്നതായി പറഞ്ഞിരുന്നു. ഇത് കശ്മീരി ജനതയുടെ അവകാശങ്ങളുടെ ലംഘനമാണെന്നാണ് അവർ അന്ന് ആരോപിച്ചത്.

സൗദിയില്‍ വന്‍ പരിഷ്‌കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടുംസൗദിയില്‍ വന്‍ പരിഷ്‌കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടും

57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ എന്ന് അറിയപ്പെടുന്ന ഒഐസി. മുസ്ലിംകളുടെ മൂന്നാമത്തെ തീർഥാടന കേന്ദ്രമായ മസ്ജിദുൽ അഖ്സയിൽ തീവ്രവാദികൾ അക്രമം നടത്തിയതിന്റെ പശ്ചാതലത്തിൽ 1969 സെപ്റ്റംബർ 25 ന് മൊറോക്കോ തലസ്ഥാനമായ റബാത്തിലാണ് ഈ സംഘടന രൂപം കൊണ്ടത്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ബം ഗ്ലാദേശ്, അഫ് ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഈ സംഘടനയിൽ അം ഗങ്ങളാണ്. റഷ്യ ഉൾപ്പെടെ അഞ്ചോളം രാജ്യങ്ങൾ ഈ സംഘടനയുടെ നിരീക്ഷക രാജ്യങ്ങളാണ്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Unnecessary comments: India responds to OIC comments on Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X