Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുട്ടിക്കാലം മുതല്‍ അദ്ദേഹത്തെ അറിയാം'; പ്രധാനമന്ത്രി മോദിയാകാന്‍ ഉണ്ണി മുകുന്ദന്‍; 'മാ വന്ദേ' ഒരുങ്ങുന്നു

കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാകാന്‍ ഒരുങ്ങി നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിലാണ് ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിക്കുന്നത്. സിഎച്ച് ക്രാന്തികുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് 'മാ വന്ദേ' എന്നാണ്. പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി മോദിയുടെ 75-ാം ജന്മദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

ഈ ചിത്രത്തിന്റെ നിര്‍മ്മാണം സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ എം വീര്‍ റെഡ്ഡിയാണ്. ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. പ്രഖ്യാപനം വന്നയുടനെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിക്കഴിഞ്ഞു.

11 വര്‍ഷമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുള്ള ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം സാധാരണ പശ്ചാത്തലത്തില്‍ നിന്ന് രാഷ്ട്ര നേതാവാകുന്നതു വരെയുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയെ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുമെന്ന് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് അറിയിച്ചു.

Unni Mukundan

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമായിത്തീര്‍ന്ന അമ്മ ഹീരാബെന്‍ മോദിയുമായി അദ്ദേഹത്തിനുള്ള ആത്മബന്ധവും ചിത്രത്തില്‍ അനാവരണം ചെയ്യുന്നുണ്ട്. അത്യാധുനിക വിഎഫ്എക്‌സ് ഉപയോഗിച്ച് രാജ്യാന്തര നിലവാരത്തില്‍ ആയിരിക്കും ചിത്രം ഒരുക്കുക.

ഛായാഗ്രാഹകന്‍ കെകെ സെന്തില്‍ കുമാര്‍, സംഗീത സംവിധായകന്‍ രവി ബസ്രൂര്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍ എന്നിങ്ങനെ ലോകോത്തര സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്നതാണ് ഈ സിനിമയുടെ ടെക്നിക്കല്‍ ടീം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായ ഗംഗാധര്‍ എന്‍എസ്, വാണിശ്രീ ബി എന്നിവര്‍ക്കൊപ്പം ലൈന്‍ പ്രൊഡ്യൂസര്‍ ടിവിഎന്‍ രാജേഷും സഹസംവിധായകന്‍ നരസിംഹറാവു എം എന്നിവരും ഈ പ്രോജക്ടിന്റെ ഭാഗമാകും.

പ്രധാനമന്ത്രി മോദിക്ക് 75-ാം ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനും ഇക്കാര്യം സ്ഥിരീകരിച്ചു. ഇങ്ങനെയൊരു വേഷം അവതരിപ്പിക്കുന്ന കാര്യം പങ്കുവെക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഉണ്ണി മുകുന്ദന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍: അഹമ്മദാബാദില്‍ വളര്‍ന്ന എനിക്ക് അദ്ദേഹത്തെ എന്റെ കുട്ടിക്കാലത്ത് മുഖ്യമന്ത്രിയായാണ് ആദ്യം അറിയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഏപ്രിലില്‍ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചു. ആ കൂടിക്കാഴ്ച്ച എന്നില്‍ മായാത്ത മുദ്ര പതിപ്പിച്ച നിമിഷമാണ്.

അന്ന് അദ്ദേഹം ഗുജറാത്തി ഭാഷയില്‍ പറഞ്ഞ രണ്ട് വാക്കുകള്‍ ജീവിതത്തിലെ പരീക്ഷണങ്ങളില്‍ എന്നോടൊപ്പം ഉണ്ട്. 'ഒരിക്കലും തലകുനിക്കരുത്' എന്നാണ് പറഞ്ഞത്. ആ വാക്കുകള്‍ അന്നു മുതല്‍ എനിക്ക് ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമാണ്.

ഒരു നടന്‍ എന്ന നിലയില്‍ ഈ വേഷം സ്വീകരിക്കുന്നത് ആഴത്തില്‍ പ്രചോദനമേകുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അസാധാരണമാണ്. ഈ സിനിമയില്‍ രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള മനുഷ്യനെ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള അഗാധമായ ബന്ധത്തെ പര്യവേക്ഷണം ചെയ്യുന്നു - ഉണ്ണി മുകുന്ദന്‍ കുറിച്ചു.

നേരത്തെ വിവേക് ഒബ്റോയിയെ നായകനാക്കി നരേന്ദ്ര മോദിയുടെ ബിയോപിക് ഒരുങ്ങിയിരുന്നു. പിഎം നരേന്ദ്ര മോദി എന്ന പേരില്‍ സിനിമ ഒരുക്കിയത് ഒമംഗ് കുമാര്‍ ആയിരുന്നു. സിനിമ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+