കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ നേഷന്‍-വണ്‍ കാര്‍ഡ് ':കേന്ദ്ര ബജറ്റില്‍ പരാമര്‍ശിച്ച ട്രാവല്‍ കാര്‍ഡ് എന്താണ്?

  • By S Swetha
Google Oneindia Malayalam News

ദില്ലി: ജൂലൈ 05 ലെ തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 'വണ്‍ നേഷന്‍-വണ്‍ കാര്‍ഡ്' നല്‍കിയ നേട്ടങ്ങളെ പ്രശംസിച്ചാണ് സംസാരിച്ചത്. ദേശീയ ഗതാഗത കാര്‍ഡ് (എന്‍ടിസി) ഗതാഗതത്തിനായുള്ള ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ പേയ്മെന്റ് ഇക്കോസിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഇത് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി) മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 2019 മാര്‍ച്ചിലാണ് ഈ കാര്‍ഡ് രാജ്യത്ത് അവതരിപ്പിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ഈ കാര്‍ഡ് രൂപെയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കുകള്‍ നല്‍കുന്ന ഡെബിറ്റ് / ക്രെഡിറ്റ് / പ്രീ-പെയ്ഡ് കാര്‍ഡ് അടിസ്ഥാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

<br>ഈ ബജറ്റും കേരളത്തെ സംബന്ധിച്ച് പതിവുപോലെ തീർത്തും നിരാശാജനകം; വിമര്‍ശനവുമായി തോമസ് ഐസക്
ഈ ബജറ്റും കേരളത്തെ സംബന്ധിച്ച് പതിവുപോലെ തീർത്തും നിരാശാജനകം; വിമര്‍ശനവുമായി തോമസ് ഐസക്

 കാര്‍ഡ് പേയ്മെന്റ്

കാര്‍ഡ് പേയ്മെന്റ്


എന്‍സിഎംസി സ്റ്റാന്‍ഡേര്‍ഡ് വികസിപ്പിച്ചെടുത്ത ഇന്റര്‍ ഓപ്പറബിള്‍ ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ് വഴി ഉടമകള്‍ക്ക് അവരുടെ ബസ് യാത്ര, ടോള്‍ ടാക്‌സ്, പാര്‍ക്കിംഗ് ചാര്‍ജുകള്‍, റീട്ടെയില്‍ ഷോപ്പിംഗ്, പണം പിന്‍വലിക്കല്‍ എന്നിവയ്ക്ക് പണം അനുവദിക്കുന്നുവെന്ന് ''ധനകാര്യമന്ത്രി ഈ സംവിധാനത്തെ 'വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്' എന്ന് വിളിച്ചു കൊണ്ട് പറഞ്ഞു. ടോള്‍ ടാക്‌സ്, മെട്രോ സേവനങ്ങള്‍ തുടങ്ങി ഇന്ത്യയിലുട നീളമുള്ള വിവിധതരം ഗതാഗത നിരക്കുകള്‍ അടയ്ക്കാന്‍ ഈ പുതിയ കാര്‍ഡ് ഉടമകളെ പ്രാപ്തമാക്കും. ഈ രീതിയില്‍, ദൈനംദിന യാത്രാമാര്‍ഗത്തിനായി വിവിധ ഗതാഗത മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് കാര്‍ഡ് പ്രത്യേക സൗകര്യം നല്‍കും. ഇതുകൂടാതെ, എന്‍ടിസി ഒരു ഉപയോക്താവിനെ ദൈനംദിന ചില്ലറ പണമടയ്ക്കല്‍ നടത്താനും അനുവദിക്കും. വണ്‍ നേഷന്‍ വണ്‍ കാര്‍ഡിനെക്കുറിച്ച്' നിങ്ങള്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍.

 ഷോപ്പിംഗിന്

ഷോപ്പിംഗിന്


റീട്ടെയില്‍ ഷോപ്പിംഗ്, സ്മാര്‍ട്ട് സിറ്റി, മെട്രോ, ബസ്, സബര്‍ബന്‍ റെയില്‍വേ എന്നിവ ഉള്‍പ്പെടുന്ന എല്ലാ സെഗ്മെന്റുകളിലും പേയ്മെന്റിനായി എടിഎം പോലുള്ള ഈ കാര്‍ഡ് ഉപയോഗിക്കാം. ഇത് 25ലധികം ബാങ്കുകള്‍ക്ക് ലഭ്യമാകുന്ന റുപേ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡിനും സമാനമാണ്.
ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യുമ്പോള്‍ എടിഎമ്മുകള്‍ വഴി അഞ്ച് ശതമാനം ക്യാഷ്ബാക്കും വ്യാപാര കേന്ദ്രങ്ങളില്‍ 10 ശതമാനം ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യും. ടോള്‍ പ്ലാസകളില്‍ പണമടയ്ക്കുന്നതിനും ഷോപ്പിംഗ് മാളുകളില്‍ പാര്‍ക്കിംഗിനും കാര്‍ഡ് ഉപയോഗിക്കാം.

 ക്യാഷ് ബാക്ക്

ക്യാഷ് ബാക്ക്

കാര്‍ഡ് ബില്‍ പേയ്മെന്റുകളില്‍ ക്യാഷ്ബാക്കും മറ്റ് ആയിരത്തിലധികം ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റും ഓപ്പണ്‍ ലൂപ്പ് ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സിസ്റ്റത്തിലുള്ള സ്വീക്കറും ഈ കാര്‍ഡിനെ പിന്തുണയ്ക്കും. മാര്‍ച്ച് നാലിനാണ് ഇവ രണ്ടും പ്രധാനമന്ത്രി മോദി അവതരിപ്പിച്ചത്.

English summary
Unnion Buget 2019- 'One Nation-One Card': All you need to know about ATM-like travel card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X