കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരാട്ടത്തില്‍ ഒപ്പമുണ്ടാവും; സര്‍ക്കാര്‍ പൊതുമിനിമം പരിപാടി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗത്തിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാവുന്നതിനിടയിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. അതോടൊപ്പം രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിനടുത്താണ്. 1965 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. നേരത്തേയും കോണ്‍ഗ്രസ് ഈ കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. അതേസമയം ഒരു മുന്നൊരുക്കങ്ങളൊന്നും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഇത് ജനങ്ങള്‍ക്ക് വലിയ വെല്ലുവിളിലായെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു.

സോണിയ ഗാന്ധി

സോണിയ ഗാന്ധി

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഇന്ന് പ്രവര്‍ത്തക സമിതി ചേര്‍ന്നത്. രരാജ്യത്താകമാനം കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. ാജ്യം ഒരു വലിയ മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. മുന്നുലുള്ള വെല്ലുവിളി ഭയപ്പെടുത്തുന്നതാണെന്നും എന്നാല്‍ നമ്മുടെ നിശ്ചയ ദാര്‍ഢ്യം കൊണ്ട് അതിനെ മറികടക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 പൊതു മിനിമം ആശ്വാസ പരിപാടി

പൊതു മിനിമം ആശ്വാസ പരിപാടി

നിലവിലെ സാഹചര്യം തരണം ചെയ്യുന്നതിനായി കേന്ദ്രം ഒരു പൊതു മിനിമം ആശ്വാസ പരിപാടി തയ്യാറാക്കണമെന്നും സോണിയ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് രോഗത്തെ ഫലപ്രദമായി നേരിടുന്നതിനായി ജിഎസ്ടിയുടെ സംസ്ഥാന വിവിഹം നേരത്തെ വിതരണം ചെയ്യാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഒപ്പം കേന്ദ്രത്തില്‍ നിന്ന് മികച്ച സഹകരണത്തോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ടും അനുവദിക്കാന്‍ ആവശ്യപ്പെടണമെന്ന് സോണിയാ ഗാന്ധി മുഖ്യമന്ത്രിമാരോട് പറഞ്ഞു.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലവിലെ സാഹചര്യത്തില്‍ അനിവാര്യം തന്നെയാണെന്നും എന്നാല്‍ മുന്നൊരുക്കങ്ങള്‍ നടത്താതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് വലിയ ദുരിതമായെന്നും സോണിയ ഗാന്ധി പറഞ്ഞു. ലക്ഷകണക്കിന് തൊഴിലാളികള്‍ ഭക്ഷണമോ പാര്‍പ്പിടമോ ലഭിക്കാതെ നൂറ് കിലോ മീറ്ററുകള്‍ നടന്ന് സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്ന കാഴ്ച്ച ഹൃദയവേദനയുണ്ടാക്കുന്നതാണെന്നും സോണിയ ഗാന്ധി കൂട്ടി ചേര്‍ത്തു. ദുര്‍ബല വിഭാഗത്തെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് കര്‍ഷകര്‍ക്കും ആരോഗ്യമേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കണമെന്നും സോണിയ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി


ദീര്‍ഘകാലത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിയുകയും സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാവുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നത്.

Recommended Video

cmsvideo
ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam
 പ്രത്യേക പരിരക്ഷ

പ്രത്യേക പരിരക്ഷ

പ്രായമായവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹ രോഗികള്‍, ഹൃദ്രോഗമുള്ളവര്‍ എന്നിവര്‍ക്ക് കൊറോണ വൈറസ് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പരിരക്ഷ ഉറപ്പ് വരുത്തണമെന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ നിര്‍ദേശിച്ചു.
കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയും പരാമര്‍ശിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങളും കുടിയേറ്റ തൊഴിലാളികളുടെയടക്കം മുഴുവന്‍ ജനങ്ങളുടേയും താമസവും ഭക്ഷണവും റേഷനും ക്രമീകരിച്ച ശേഷമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും അത്തരം ക്രമീകരണങ്ങളുടെ പോരായ്മ ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും രാഹുല്‍ പറഞ്ഞു.

English summary
Unplanned Lockdown Caused Chaos Sonia Gandhi In Working Committee Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X