കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയനല്ല; ഒറ്റയാൾപോലും നിതീഷിന് വോട്ട് ചെയ്യില്ലെന്ന് മോദിക്ക് അറിയാം,തുറന്നടിച്ച് ചിരാഗ് പാസ്വാൻ

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള തിരക്കിലാണ് മുന്നണികള്‍. ശക്തമായ പ്രചരണ പരിപാടികള്‍ക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ബീഹാറില്‍ നാലോളം റാലികളില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ മുഖ്യമന്ത്രി നിതീ,് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍.

ljp

നിതീഷ് കുമാറിന് ആരും വോട്ട് ചെയ്യില്ലെന്ന് അറിയുന്നതുകൊണ്ടാണ് നരേന്ദ്ര മോദി ഇത്രയധികം തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനപ്രീതിയില്ലായ്മയാണ് ഇതിന് കാരണമെന്നും ചിരാഗ് തുറന്നടിച്ചു.

സംസ്ഥാനത്ത് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ മിക്കവയിലും പങ്കെടുക്കുന്നത് നരകേന്ദ്ര മോദിയാണ് ഈ സാഹചര്യത്തിലായിരുന്നു ചിരാഗിന്റെ വിമര്‍ശനം. നിതീ,് ജനപ്രിയനല്ലെന്ന സത്യം മോദിക്ക് അറിയാം. നിതീഷിന് ഒറ്റൊരാള്‍ പോലും വോട്ട് നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണെന്ന് പോലും ബീഹാറിലെ ജനങ്ങള്‍ക്ക് അറിയില്ല. ഈ സത്യം മോദിക്കും മനസിലായിട്ടുണ്ട്. ജനപ്രിയനല്ലാത്ത നിതീഷിന് വേണ്ടിയാണ് മോദി വിവിധ നിയോജക മണ്ഡലങ്ങളില്‍ റാലി സംഘടിപ്പിക്കുന്നതെന്നും ചിരാഗ് വ്യക്തമാക്കി.

അതേസമയം, ബീഹാറിലെ ജനങ്ങള്‍ എന്‍ഡിഎയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തന്നെ ഞങ്ങള്‍ വരുമെന്ന് ഉറപ്പിച്ചതായി മോദി പറഞ്ഞു. ജനങ്ങള്‍ വലിയ തോതിലാണ് ഇത്തവണ വോട്ടു ചെയ്യാനെത്തിയത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പണ്ഡിതരുടെ എല്ലാ പ്രവചനങ്ങളും തെറ്റിയെന്നും മോദി പറഞ്ഞു. ചപ്രയിലാണ് മോദി പ്രചാരണിനായി എത്തിയത്. നിതീഷ് കുമാര്‍ നാലാമതും ബീഹാറില്‍ സര്‍ക്കാരുണ്ടാക്കും. ആദ്യ ഘട്ട വോട്ടിംഗ് നിതീഷിന്റെ സര്‍ക്കാരിനുള്ള ജനപിന്തുണ തെളിയിക്കുന്നതാണെന്നും മോദി പറഞ്ഞു.

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ന് നാലോളം തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്. ചപ്ര, സമസ്തിപ്പൂര്‍, മോട്ടിഹരി, ബാഗ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. രാജ്യം കോവിഡ് മഹാമാരിയുടെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇത് മൂന്നാം തവണയാണ് മോദി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബീഹാറില്‍ എത്തിച്ചേരുന്നതെന്നന്നത് ശ്രദ്ധേയമാണ്. ബീഹാറില്‍ ജനാധിപത്യ ഉത്സവം നടക്കുന്ന സാഹചര്യത്തില്‍ നാളെ ഞാന്‍ ബീഹാറി ജനതയുടെ മധ്യത്തിലുണ്ടാകുമെന്ന് ഇന്നെലെ രാത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.

English summary
Unpopularity; Modi knows that not a single person will vote for Nitish , Says Chirag Paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X