കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈറ്റുകള്‍ ഒരുമിച്ച് ഓഫ് ചെയ്യുന്നത് ലൈനുകളെ തകര്‍ക്കുമോ? വിശദീകരണവുമായി വൈദ്യുദി മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം നാളെ രാത്രി ഒമ്പത് മണിക്ക് രാജ്യമൊന്നാകെ വൈദ്യുത വിളക്കുകള്‍ അണയ്ക്കുമ്പോള്‍ അന്തര്‍ സംസ്ഥാന ലൈനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേരള വൈദ്യുതി ബോര്‍ഡും. 'വിഷമിക്കേണ്ടതില്ല, ആളുകൾ ലൈറ്റുകൾ ഓഫ് ചെയ്യുമ്പോൾ പ്രസരണത്തിലെ വ്യത്യാസം കൈകാര്യം ചെയ്യുന്നതിന് മതിയായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വൈദ്യുത മന്ത്രാലയം അറിയിച്ചു.

പ്രതിഭക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്; കേസ് എടുക്കണമെന്ന് ബിജെപിപ്രതിഭക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്; കേസ് എടുക്കണമെന്ന് ബിജെപി

പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത് വീടുകളിലെ വിളക്കുകള്‍ മാത്രം അണക്കാനാണ്. ആശുപത്രികളിലെ വൈദ്യുത വിളക്കുകള്‍, പൊതുഉപയോഗം, മുനിസിപ്പല്‍ സേവനങ്ങള്‍, ഓഫീസുകള്‍, പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങി അവശ്യ സേവനങ്ങളില്‍ വൈദ്യുത വിളക്കുകള്‍ അണയ്ക്കേണ്ടതില്ല. വീടുകളിലെ ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്ന് മാത്രമാമ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകള്‍, ടിവികള്‍, ഫാനുകള്‍, റഫ്രിജറേറ്ററുകള്‍, എസികള്‍ തുടങ്ങിയ വൈദ്യുതോപകരണങ്ങളൊന്നും പ്രവര്‍ത്തിപ്പിക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം അറിയിക്കുന്നു.

 bulb

ക്രമസമാധാന പാലനം, പൊതുസുരക്ഷ എന്നിവ കണക്കിലെടുത്ത് എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോടും തെരുവുവിളക്കുകള്‍ അണക്കരുത് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ വൈദ്യുതി ഗ്രിഡ് കരുത്തുള്ളതുംസുസ്ഥിരവുമാണ്. എന്തെങ്കിലും വ്യതിയാനങ്ങളുണ്ടാവുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്നും വൈദ്യുത മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഏപ്രിൽ 5 ന് 9 മണിക്ക് വൈദ്യുതി വിളക്കുകൾ അണയ്ക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന വൈദ്യുതി ആവശ്യകതയിലെ പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള വ്യതിയാനങ്ങൾ നേരിടാൻ കേരളവും സജ്ജമാണെന്ന് കെ എസ് ഇ ബിയും അറിയിച്ചു. 9 മണിയോടെ വൈദ്യുതി ആവശ്യകതയിൽ പെട്ടെന്ന് ഏതാണ്ട് 350-400 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നും തുടർന്ന് 9 മിനിറ്റിനുശേഷം ഈ തോതിൽ വൈദ്യുതി ആവശ്യകത പെട്ടെന്ന് വർദ്ധിക്കുമെന്നുമാണ് കണക്കാക്കുന്നത്.

ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലൂടെ ഈ കുറവു മൂലമുണ്ടായേക്കാവുന്ന ഗ്രിഡ് ആഘാതം ലഘൂകരിക്കാൻ വേണ്ട നടപടികൾ കെ എസ് ഇ ബിയുടെ വിവിധ ജനറേറ്റിംഗ് സ്റ്റേഷനുകളും കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും സംയുക്തമായി സ്വീകരിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

'ലവ് കേരള, ലവ് ഇന്ത്യ': കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു, ദൃശ്യം പങ്കുവെച്ച് മന്ത്രി'ലവ് കേരള, ലവ് ഇന്ത്യ': കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു, ദൃശ്യം പങ്കുവെച്ച് മന്ത്രി

English summary
unprecedented drop in electricity won't creat problem; says power ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X