കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊട്ടുതീണ്ടായ്മ വിദേശ സംസ്കാരം; ഹിന്ദു ധർമ്മം എല്ലാവരുടേയും നന്മ ആഗ്രഹിക്കുന്നു

ദേശവിരുദ്ധര്‍ക്കെതിരെ നിലകൊണ്ടതിന് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 35 ആര്‍എസ് എസ് പ്രവര്‍ത്തകര്‍ എന്നും അദ്ദേഹം ആരോപിച്ചു.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ഹൈദരാബാദ്: തൊട്ടു തീണ്ടായ്മ പുരാതന ഇന്ത്യയിൽ നിലനിന്നിരുന്നില്ലെന്നു ആർഎസ്എസ് നേതാവ് കൃഷ്ണ ഗോപാൽ. ആയിരം കൊല്ലങ്ങൾക്കു മുൻപ് പുറത്ത നിന്ന് ഇന്ത്യയിലെത്തിയതാണ് ഈ ആനാചരമെന്നും നേതാവ് പറയുന്നുണ്ട്. വിജയദശമി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് കൃഷ്ണ ഗോപാൽ ഇതു പറഞ്ഞത്.

റോഹിങ്ക്യകൾക്ക് താമസിക്കാനിടമില്ല, ബംഗ്ലാദേശിലേക്കുള്ള വാതിലും അടയുന്നു?പുതിയ ക്യാമ്പ് റോഹിങ്ക്യകൾക്ക് താമസിക്കാനിടമില്ല, ബംഗ്ലാദേശിലേക്കുള്ള വാതിലും അടയുന്നു?പുതിയ ക്യാമ്പ്

hindhu

ആരുംചെറുതല്ലെന്നും എല്ലാവരും തുല്യരാണെന്നും അദ്ദേഹം ഈ അവസരത്തിൽ പറഞ്ഞു. ദേശവിരുദ്ധര്‍ക്കെതിരെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ആർഎസ്എസ്. അതിനാൽ തന്നെ ഇതിനുവേണ്ടി ഒരുപാട് ആര്‍എസ്എസ് പ്രവർത്തകരുടെ ജീവനുകള്‍ ബലികഴിച്ചിട്ടുണ്ടെന്നു കൃഷ്ണ ഗോപാൽ പറഞ്ഞു

 തുല്യ മനുഷ്യർ

തുല്യ മനുഷ്യർ

എല്ലാ മനുഷ്യരും തുല്യാരാണെന്നും ആരും ആരെക്കാലും ചെറുതല്ലെന്നും കൃഷ്ണ ഗോപാൽ പറയുന്നുണ്ട്. മനുഷ്യരിൽ ബ്രഹ്മാവും വിഷ്ണും ശിവനും കുടികൊള്ളുന്നുണ്ടെന്ന് വിശ്വസിക്കുമ്പോൾ എങ്ങനെ വിവേചനം കാണിക്കുമെന്നും നേതാവ് ചോദിക്കുന്നുണ്ട്.

 അനാചാരം വന്നത് ആയിരം വർഷങ്ങൾക്ക് മുൻപ്

അനാചാരം വന്നത് ആയിരം വർഷങ്ങൾക്ക് മുൻപ്

ഇന്ത്യയിൽ ഇത്തരത്തിലുള്ള അനാചരങ്ങൾ വന്നത് ആയിരം വർഷങ്ങൾക്ക് മുൻപാണ്. അതിനു മുൻപ് ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവേചനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.

 വിദേശിയരുടെ സംഭാവന

വിദേശിയരുടെ സംഭാവന

തൊട്ടു തീണ്ടായ്മ ഇന്ത്യയിലേയ്ക്ക് വന്നത് പുറത്തു നിന്നാണ്. വേദഋഷിമാർ ഗ്രന്ഥങ്ങളിൽ തൊട്ടുതീണ്ടായ്മയെ കുറിച്ച് ഒന്നു തന്നെ പരാമർശിച്ചിട്ടില്ല. അതിനാൽ തന്നെ ഈ വിവേചനം ഇന്ത്യക്ക് പുറത്തു നിന്ന് വന്നതാണെന്നും കൃഷ്ണ ഗോപാൽ പറയുന്നുണ്ട്.

 എല്ലാവരുടേയും നന്മ

എല്ലാവരുടേയും നന്മ

ഹിന്ദു ധർമ്മം എല്ലാവരുടേയും നന്മമാത്രമാണ് ആഗ്രഹിക്കുന്നത്. തങ്ങളെ അനുസരിക്കാത്തവർ നരകത്തിൽ പോകുമെന്ന് ഹിന്ദു ധർമ്മത്തിൽ എവിടേയും പറയുന്നില്ല. ലോകാ സമസ്ത സർവ്വ സുഖിനോ ഭവന്തു എല്ലാവരുടേയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ജനങ്ങൾക്ക് സംവരണം

ജനങ്ങൾക്ക് സംവരണം

സർദാർ വല്ലഭായ് പട്ടേൽ ന്യൂനപക്ഷ കമ്മിറ്റി ചെയർമാനായിരുന്ന കാലത്ത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ അദ്ദേഹം സംസാരിച്ചിരുന്നവെന്നും കൃഷ്ണ ഗോപാൽ പറഞ്ഞു

 ആർഎസ്എസ്പ്രവർത്തകരുടെ കൊലപാതകം

ആർഎസ്എസ്പ്രവർത്തകരുടെ കൊലപാതകം

ദേശവിരുദ്ധർക്കെതിരെ പ്രവർത്തിച്ചതിന് ഒരുപാടു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 400 ആർഎസ്എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം കേരളത്തിൽ കൊല്ലപ്പെട്ടത് 35 ആർഎസ്എസ് പ്രവർത്തകരാണെന്നും ആദ്ദേഹം പറഞ്ഞു.

English summary
Senior Rashtriya Swayamsevak Sangh (RSS) leader Krishna Gopal today claimed the practice of untouchability didn't exist in ancient India and it came from outside over the last thousand years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X