ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷിക്കാം; 2024 ല്‍ ഗൂഗിളില്‍ ഏറ്റവും തിരഞ്ഞത് ഈ വാക്കുകള്‍: ക്രിക്കറ്റും ഉണ്ട്
2024 അവസാനിക്കാറായതോടെ കടന്നുപോകുന്ന വർഷത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ (Most Trendig Google Search-2014) സംഭവങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. വാർത്ത, ചരമം, കായിക താരം, സിനിമ തുടങ്ങിയ വിവിധ ഭാഗങ്ങളിലായി ലോകം ഏറ്റവും കൂടുതൽ തിരഞ്ഞ കാര്യങ്ങളുടെ പട്ടികയാണ് ഗൂഗിള്‍ പുറത്തുവിട്ടത്. പട്ടിക പ്രകാരം 2024 ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെർച്ച് നടന്നത് 'കോപ അമേരിക്ക' എന്ന വാക്കിലാണ്.
കോപ അമേരിക്ക കഴിഞ്ഞാല്‍ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഐ സി സി മെന്‍സി ടി20 ലോകകപ്പ്, ഇന്ത്യ VS ഇംഗ്ലണ്ട്, ലിയാം പെയിന്‍ തുടങ്ങിയവാണ് ഏറ്റവും കൂടുതല്‍ സർച്ച ചെയ്ത വാക്കുകളുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ളത്. അതേസമയം വാർത്ത വിഭാഗത്തില്‍ അമേരിക്കന്‍ തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വാർത്തകളാണ് 2024 ല്‍ ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. കടുത്ത ചൂട്, ഒളിമ്പിക്സ്, മില്‍ട്ടണ്‍ ചുഴലിക്കാറ്റ്, ചുഴലിക്കാറ്റ് കാലാവസ്ഥ വിവരം (ജാപ്പനീസ്) എന്നിവയുമായി ബന്ധപ്പെട്ട വാർത്തകളും ആളുകള്‍ വലിയ തോതില്‍ തിരഞ്ഞു.

ഏതെങ്കിലും പ്രമുഖനായ ഒരു വ്യക്തിയുടെ അപ്രതീക്ഷിത മരണം സംഭവിച്ചാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ആളുകള്‍ സ്വാഭാവികമായും ആശ്രയിക്കുക ഗൂഗിളിനേയാണ്. വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയിനിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഈ വിഭാഗത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെർച്ച് ഉണ്ടായിരിക്കുന്നത്. ടോബി കെയ്ത്, ഒജെ സിംപ്സൺ, ഷാനെൻ ദോഹെർടി, അകിര തോരിയാമ എന്നിവരുമായി ബന്ധപ്പെട്ട മരണ വാർത്തകളാണ് ഈ വിഭാഗത്തില്‍ ആദ്യ അഞ്ചിലുള്ളത്.
2024 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെർച്ച് ചെയ്യപ്പെട്ട വ്യക്തി ഡൊണാള്‍ഡ് ട്രംപ് ആണെന്നും ഗൂഗിളില്‍ സെർച്ച് ട്രെന്‍ഡിങ് ലിസ്റ്റ് വ്യക്തമാക്കുന്നു. ട്രംപ് കഴിഞ്ഞാല്‍ വെയ്‍ൽസ് രാജകുമാരി കാതറിൻ, കമല ഹാരിസ്, ഇമാന്‍ ഖലീഫ്, ജോ ബൈഡൻ എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരേയുള്ളത്.
കെയ്റ്റ് വില്യംസ്, പവൻ കല്യാൺ, ആദം ബ്രോഡി, എല്ല പർണൽ, ഹിന ഖാന്‍ എന്നിവർ കൂടുതല്‍ സെർച്ച് ചെയ്യപ്പെട്ട അഭിനേതാക്കളായപ്പോള്‍ ഇൻസൈഡ് ഒൗട്ട് 2, ഡെഡ് പൂൾ ആൻഡ് വോൾവെറിൻ, സാൾട്ട്ബേൺ, ബീറ്റിൽജ്യൂസ് ബീറ്റിൽജ്യൂസ്, ഡ്യൂൺ: പാർട്ട് 2 എന്നിവയാണ് ഏറ്റവും അധികം സെർച്ച് ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയില്‍ മുന്‍നിരയിലുള്ളത്.
ഇമാൻ ഖലീഫ്, മൈക്ക് ടൈസൺ, ലാമിൻ യമാൽ, സൈമൺ ബൈൽസ്, ജെയ്ക് പോള്‍ എന്നിവർ യഥാക്രമം ഏറ്റവും കൂടുതല്‍ സെർച്ച് ലഭിച്ച കായികതാരങ്ങളായി. കടന്നുപോകുന്ന വർഷം ഗൂഗിള്‍ മാപ്പില്‍ ഏറ്റവും അധികം സെർച്ച് ചെയ്ത സ്ഥലം അമേരിക്കയിലെ ന്യൂയോർക്ക് സെന്‍ട്രല്‍ പാർക്കാണ്. മനില റിസാല്‍ പാർക്ക് (ഫിലിപ്പീന്‍സ്), ഫുക്കുവോക്ക ഓഹോരി പാർക്ക് (ജപ്പാന്‍), ബാഴ്സലോണ പാർക്ക് ഗുവെല്‍ (സ്പെയിന്‍), ഒഡോരി പാർക്ക്, ഹൊക്കോയിഡോ (ജപ്പാന്‍) എന്നിവിടങ്ങളും ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.












Click it and Unblock the Notifications