കൊലയാളിയില്‍ നിന്നും ബിരുദം സ്വീകരിക്കില്ല; ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അപ്പാ റാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കാതം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. രോഹിത് വെമുലയ്ക്കൊപ്പം സര്‍വ്വകലാശാലയില്‍ നിന്ന് നടപടി നേരിട്ട നാല് വിദ്യാര്‍ത്ഥികളില്‍ ഒരാളായ സുങ്കണ്ണ വെല്‍പുലയാണ് ബിരുദം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി പ്രതിഷേധിച്ചത്.
ശനിയാഴ്ച നടന്ന പതിനെട്ടാമത് ബിരുദദാന ചടങ്ങിലാണ് സംഭവം. പേര് വിളിച്ചതോടെ വേദിയിലെത്തിയ വെല്പുല ബിരുദം സ്വീകരിക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു. സര്‍വ്വകലാശാലയിലെ അംബേദ്ക്കര്‍ അസോസിയേഷന് നേതാവാണ് സുങ്കണ്ണ വെല്പുല. താന്‍ സ്വീകരിക്കില്ലെന്ന് വിസിയോട് തന്നെ വെല്പുല നേരിട്ട് പറഞ്ഞു. തുടര്‍ന്ന് അദ്യക്ഷ പദവിയിലിരുന്ന പ്രോ വൈസ് ചാന്‍സിലര്‍ വിപിന്‍ ശ്രീവാസ്തവയാണ് വെല്‍പുലയ്ക്ക് ബിരുദം കൈമാറിയത്.

വെല്പലയുടെ പ്രതിഷേധത്തെ സദസ്സിലിരുന്ന വിദ്യാര്‍ത്ഥികള്‍ കൈയ്യടിയോടെയാണ് വരവേറ്റത്. ജനുവരി പതിനേഴിന് സര്‍വകലാശാല ഹോസ്റ്റല്‍ മുറിയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ കലാലയങ്ങളില്‍ വന്‍ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ അപ്പാ റാവു ജനുവരിയില്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. വീണ്ടും വിസിയായി മെയ് മാസത്തില്‍ തിരിച്ചെത്തിയപ്പോഴും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നേരിടേണ്ടി വരികയായികരുന്നു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications