Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിയെ പ്രിന്‍സിപ്പാള്‍ ക്ലാസ്മുറിയില്‍ അടിച്ചുകൊന്നു

ബറേലി: പാകിസ്താനില്‍ സ്‌കൂളില്‍ ഭീകരര്‍ കുട്ടികളെ നിരത്തിനിര്‍ത്തി വെടിവെച്ചു കൊന്ന വാര്‍ത്ത കേട്ടവരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഇതിനിടെ സ്‌കൂളില്‍ നിന്നും ഇതാ മറ്റൊരു ദുരന്തവാര്‍ത്ത. ഏഴ് വയസ്സുകാരനായ വിദ്യാര്‍ഥിയെ പ്രിന്‍സിപ്പാള്‍ ക്ലാസ് മുറിയിലിട്ട് അടിച്ചും തല ഭിത്തിയില്‍ ഇടിച്ചും കൊലപ്പെടുത്തി.

ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. അരജ് എന്ന ഏഴ് വയസ്സുകാരനാണ് ക്ലാസ് മുറിയില്‍ വെച്ച് കൊല്ലപ്പെട്ടത്. അരജിനെ പ്രിന്‍സിപ്പാള്‍ അടിച്ച് താഴെയിടുകയും തല ശക്തിയായി ഭിത്തിയില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അരജ് ബോധം കെട്ടുപോയി. മൂക്കില്‍ നിന്നും രക്തം ഒലിക്കാനും തുടങ്ങി.

blood

സംഭവം ഗുരുതരമാണ് എന്ന് മനസിലാക്കിയ അധ്യാപകര്‍ അരജിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ അരജ് മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു സ്വകാര്യ സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥിയാണ് അരജ്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

മൂക്കില്‍ നിന്നും രക്തം ഒലിക്കുന്നത് കണ്ടാണ് സ്‌കൂള്‍ അധികൃതര്‍ അരജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അച്ഛനമ്മമാരെ വിളിച്ചുവരുത്തി കുട്ടിക്ക് സുഖമില്ല എന്നും അറിയിച്ചു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് അരജ് മരിച്ചതെന്ന് പോസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായി. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+