Get Updates
Get notified of breaking news, exclusive insights, and must-see stories!

'6 വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിൽ നിന്ന് രക്ഷിച്ചത് കുരങ്ങിൻകൂട്ടം'; സംഭവം ഇങ്ങനെ

ബാഘ്പത്: ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച യുവാവിൽ നിന്ന് ആറ് വയസ്സുകാരിയെ രക്ഷിച്ചത് കുരങ്ങന്മാർ എന്ന് കുട്ടിയുടെ പിതാവ്. കുട്ടി തന്നെയാണ് കുരങ്ങന്മാർ തന്നെ രക്ഷപ്പെടുത്തിയ വിവരം വീട്ടലെത്തി പറഞ്ഞത്. ഉത്തർ പ്രദേശിലെ ബാഘ്പതിലാണ് സംഭവം. യു കെ ജി വിദ്യാർത്ഥിനിയാണ് കുട്ടി. കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആൾ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി ശ്രമം തുടരുകയാണ്. പ്രതിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ( പോക്‌സോ ) നിയമപ്രകാരമാണ് കേസെടുത്തത്.

പുറത്ത് കളിച്ചുകൊണ്ടിരുന്ന മകളെ അക്രമി തട്ടിക്കൊണ്ടുപോയതാണെന്ന് പിതാവ് പറഞ്ഞു. പ്രദേശത്തു നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടുങ്ങിയ ഇടവഴിയിലൂടെ കുട്ടിയെ യുവാവ് കൊണ്ടുപോകുന്നതായി സി സി ടി വിയിൽ കാണാം. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കേസ് എടുത്തിട്ടുണ്ട്, പ്രതിയെ കണ്ടുപിടിക്കാൻ ശ്രമം തുടരുകയാണ്.

moneky

കുട്ടിയുടെ കൈ പിടിച്ച് കൊണ്ട് ഇയാൾ ആദ്യമെത്തിയത് ഒരു ആരാധനാലയത്തിന് സമീപമാണ്. പിന്നീട് ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയുമായി പോയത്. ഇവിടെ വെച്ച് ബലാത്സം​ഗ ശ്രമം തടഞ്ഞപ്പോൾ തന്നെയും കുടുംബത്തിലുള്ളവരെയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

ആളൊഴിഞ്ഞ വീട്ടിലേക്ക് കു‍ട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ച് ലൈം​ഗികമായി ഉപ​ദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് അവടേക്ക് കുരങ്ങന്മാരുടെ കൂട്ടം ഇരച്ചെത്തി പ്രതിയെ ആക്രമിക്കാൻ തുടങ്ങി. ഇതോടെ യുവാവ് കുട്ടിയെ അവിടെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നുവെന്നാണ് പറയുന്നത്.

ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടി വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവിച്ച കാര്യം മാതാപിതാക്കളോട് പറയുകയും ചെയ്തു. കുട്ടിയുടെ കുടുംബം ഉടൻ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മകളെ രക്ഷപ്പെടുത്തിയ കുരങ്ങുകളോട് പിതാവ് നന്ദി പറഞ്ഞു. " കുരങ്ങുകൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ എൻ്റെ മകൾ അപ്പോഴേക്കും മരിച്ചുപോയേനെ", അദ്ദേഹം പറഞ്ഞു.

" കുരങ്ങുകൾ ഉൾപ്പെട്ട സംഭവത്തെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടുണ്ട്, വിഷയം അന്വേഷിക്കുകയാണ്," ബാഗ്പത് സർക്കിൾ ഓഫീസർ ഹരീഷ് ഭഡോറിയ ടൈെസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കുട്ടിയെ കുരങ്ങ് രക്ഷിച്ച സംഭവം ആളുകൾക്കിടയിൽ സംസാര വിഷമായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+