വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വധു പ്രസവിച്ചു; കുഞ്ഞ് തന്റേതല്ലെന്ന് വരൻ, പിന്നെ നടന്നത്...
പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിവാഹത്തിന് രണ്ട് ദിവസത്തിന് ശേഷം വധു പ്രസവിച്ചു. വധുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് വരനും കുടുംബവും ഞെട്ടിയത്. ഇതിന് പിന്നാലെ വരന്റെയും വധുവിന്റെയും കുടുംബങ്ങൾ തമ്മിൽ തർക്കമായി. വധു ഗർഭിണി ആണെന്ന കാര്യം മറച്ചുവെച്ചാണ് വിവാഹം കഴിച്ചതെന്ന് വരന്റെ കുടുംബം ആരോപിച്ചു.
ഗർഭിണിയാണെന്ന വിവരം തനിക്കറിയില്ലെന്ന് പറഞ്ഞ വരൻ വധുവിനെയും നവജാതശിശുവിനെയും സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. "എന്റെ വിവാഹം നാല് മാസം മുമ്പ്, ഒക്ടോബറിൽ മാത്രമാണ് നിശ്ചയിച്ചിരുന്നത്. ഞാൻ ഇപ്പോൾ ഈ പെൺകുട്ടിയെ സ്വീകരിക്കില്ല," അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. വരന്റെ പിതാവും വധുവിനെ സ്വീകരിക്കാൻ നിരസിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.

സമ്മാനങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും അവരുടെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആരോപണങ്ങൾക്ക് മറുപടിയായി, കഴിഞ്ഞ വർഷം നിശ്ചയിച്ച വിവാഹത്തിന് മുമ്പ് ദമ്പതികൾ തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് വധുവിന്റെ മാതാപിതാക്കൾ വാദിച്ചു. വരന് ഈ സാഹചര്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് അവർ ആരോപിക്കുന്നു, എന്നാൽ അദ്ദേഹം ആ വാദം നിഷേധിച്ചു. വരന്റെ കുടുംബം തന്റെ മകളെ സ്വീകരിക്കാൻ വിസമ്മതിച്ചതിൽ നിയമനടപടി സ്വീകരിക്കുമെന്ന് വധുവിന്റെ അമ്മ പറഞ്ഞു,
ഈ തർക്കം ഒരു ഗ്രാമപഞ്ചായത്തിലേക്ക് നയിച്ചുവെങ്കിവും പരിഹാരം ഉണ്ടായില്ല. അവിടെ വിഷയം ദീർഘമായി ചർച്ച ചെയ്തു, പക്ഷേ ഒരു പരിഹാരവും കണ്ടെത്താനായില്ല. ഒടുവിൽ, വധു തന്റെ കുട്ടിയുമായി മാതൃ വീട്ടിലേക്ക് മടങ്ങി. ഫെബ്രുവരി 24 ന് ആയിരുന്നു വിവാഹം.












Click it and Unblock the Notifications